13 നിന്റെ മുളകൾ മാതളപ്പഴത്തിൻപറുദീസ.
വിശിഷ്ടമായ പഴങ്ങളും മയിലാഞ്ചിച്ചെടികളും ജടാമാംസിച്ചെടികളും വളരുന്ന തോട്ടം.
14 അതെ, ജടാമാംസിയുടെയും+ കുങ്കുമപ്പൂവിന്റെയും ഇഞ്ചിപ്പുല്ലിന്റെയും+ കറുവാപ്പട്ടയുടെയും+
എല്ലാ തരം കുന്തിരിക്കമരങ്ങളുടെയും മീറയുടെയും അകിലിന്റെയും+
അതിവിശിഷ്ടമായ എല്ലാ തരം പരിമളദ്രവ്യങ്ങളുടെയും+ പറുദീസ.