-
ഉത്തമഗീതം 4:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 “എന്റെ പ്രിയേ, നീ എത്ര സുന്ദരി!
നീ അതിസുന്ദരി!
മൂടുപടത്തിനു പിന്നിൽ നിൻ കണ്ണുകൾ പ്രാവിൻകണ്ണുകൾ.
നിന്റെ മുടിയോ ഗിലെയാദുമലകൾ ഇറങ്ങിവരുന്ന കോലാട്ടിൻപറ്റംപോലെ.+
2 നിന്റെ പല്ലുകൾ, പുതുതായി രോമം കത്രിച്ച്
കുളിപ്പിച്ച് കൊണ്ടുവരുന്ന ചെമ്മരിയാട്ടിൻപറ്റംപോലെ.
അവയെല്ലാം ഇരട്ട പ്രസവിക്കുന്നു.
ഒന്നിനും കുഞ്ഞിനെ നഷ്ടമായിട്ടില്ല.
3 നിന്റെ ചുണ്ടുകൾ കടുഞ്ചുവപ്പുനൂലുപോലെ.
നിന്റെ സംസാരം എത്ര ഹൃദ്യം!
മൂടുപടത്തിനു പിന്നിൽ നിന്റെ കവിൾത്തടങ്ങൾ*
മുറിച്ചുവെച്ച മാതളപ്പഴംപോലെ.
-