5 നിന്റെ നോട്ടം+ എന്നിൽനിന്ന് തിരിക്കുക.
അത് എന്നെ ആകെ പരവശനാക്കുന്നു.
ഗിലെയാദുമലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന
കോലാട്ടിൻപറ്റംപോലെയാണു നിന്റെ മുടി.+
6 നിന്റെ പല്ലുകൾ, കുളിപ്പിച്ച് കൊണ്ടുവരുന്ന
ചെമ്മരിയാട്ടിൻപറ്റംപോലെ.
അവയെല്ലാം ഇരട്ട പ്രസവിക്കുന്നു.
ഒന്നിനും കുഞ്ഞിനെ നഷ്ടമായിട്ടില്ല.
7 മൂടുപടത്തിനു പിന്നിൽ നിന്റെ കവിൾത്തടങ്ങൾ
മുറിച്ചുവെച്ച മാതളപ്പഴംപോലെ.