യശയ്യ 2:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദൈവം ജനതകൾക്കിടയിൽ ന്യായം വിധിക്കും,ജനസമൂഹങ്ങൾക്കു തിരുത്തൽ നൽകും. അവർ അവരുടെ വാളുകൾ കലപ്പകളായും*കുന്തങ്ങൾ അരിവാളുകളായും അടിച്ചുതീർക്കും.+ ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല,അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.+ യശയ്യ 11:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അവ* എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും ഒരു നാശവും വരുത്തില്ല,ഒരു ദ്രോഹവും ചെയ്യില്ല.+കാരണം, സമുദ്രത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നതുപോലെഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം നിറഞ്ഞിരിക്കും.+ യശയ്യ 54:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 നിന്നെ നീതിയിൽ സുസ്ഥിരമായി സ്ഥാപിക്കും.+ മർദകർ നിന്നിൽനിന്ന് ഏറെ അകലെയായിരിക്കും,+നീ ഒന്നിനെയും പേടിക്കില്ല, ഭയം തോന്നാൻ നിനക്ക് ഒരു കാരണവുമുണ്ടായിരിക്കില്ല,അതു നിന്റെ അടുത്തേക്കു വരില്ല.+ സെഖര്യ 9:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഞാൻ ഒരു കാവൽക്കാരനെപ്പോലെ* എന്റെ ഭവനത്തിനുവേണ്ടി കൂടാരം അടിച്ച് കഴിയും;+ആരും അവിടേക്കു വരാതെയും അവിടെനിന്ന് പോകാതെയും ഞാൻ നോക്കും.ഞാൻ അത്* എന്റെ കണ്ണുകൊണ്ട് കണ്ടിരിക്കുന്നു;+അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നവർ ആരും* ഇനി അതുവഴി പോകില്ല.
4 ദൈവം ജനതകൾക്കിടയിൽ ന്യായം വിധിക്കും,ജനസമൂഹങ്ങൾക്കു തിരുത്തൽ നൽകും. അവർ അവരുടെ വാളുകൾ കലപ്പകളായും*കുന്തങ്ങൾ അരിവാളുകളായും അടിച്ചുതീർക്കും.+ ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല,അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.+
9 അവ* എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും ഒരു നാശവും വരുത്തില്ല,ഒരു ദ്രോഹവും ചെയ്യില്ല.+കാരണം, സമുദ്രത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നതുപോലെഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം നിറഞ്ഞിരിക്കും.+
14 നിന്നെ നീതിയിൽ സുസ്ഥിരമായി സ്ഥാപിക്കും.+ മർദകർ നിന്നിൽനിന്ന് ഏറെ അകലെയായിരിക്കും,+നീ ഒന്നിനെയും പേടിക്കില്ല, ഭയം തോന്നാൻ നിനക്ക് ഒരു കാരണവുമുണ്ടായിരിക്കില്ല,അതു നിന്റെ അടുത്തേക്കു വരില്ല.+
8 ഞാൻ ഒരു കാവൽക്കാരനെപ്പോലെ* എന്റെ ഭവനത്തിനുവേണ്ടി കൂടാരം അടിച്ച് കഴിയും;+ആരും അവിടേക്കു വരാതെയും അവിടെനിന്ന് പോകാതെയും ഞാൻ നോക്കും.ഞാൻ അത്* എന്റെ കണ്ണുകൊണ്ട് കണ്ടിരിക്കുന്നു;+അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നവർ ആരും* ഇനി അതുവഴി പോകില്ല.