-
യശയ്യ 49:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 യഹോവ ഇങ്ങനെ പറയുന്നു:
“പ്രീതി തോന്നിയ കാലത്ത് ഞാൻ നിനക്ക് ഉത്തരം തന്നു,+
രക്ഷയുടെ ദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു.+
ജനത്തിനു നിന്നെ ഒരു ഉടമ്പടിയായി നൽകാനും+ ദേശം പൂർവസ്ഥിതിയിലാക്കാനും
വിജനമായിക്കിടക്കുന്ന അവരുടെ ഓഹരി അവർക്കു തിരികെ നൽകാനും+
ഞാൻ നിന്നെ കാത്തുരക്ഷിച്ചു.
-
യശയ്യ 51:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 യഹോവ സീയോനെ സാന്ത്വനിപ്പിക്കും.+
സീയോന്റെ നാശാവശിഷ്ടങ്ങൾക്കെല്ലാം ദൈവം ആശ്വാസം നൽകും;+
ദൈവം സീയോന്റെ വിജനമായ പ്രദേശങ്ങൾ ഏദെൻപോലെയും+
അവളുടെ മരുപ്രദേശം യഹോവയുടെ തോട്ടംപോലെയും ആക്കും.+
ഉല്ലാസവും ആനന്ദവും അവളിൽ നിറയും,
നന്ദിവാക്കുകളും ശ്രുതിമധുരമായ ഗാനങ്ങളും സീയോനിൽ അലതല്ലും.+
-
-
-