-
യശയ്യ 20:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 പിന്നെ യഹോവ പറഞ്ഞു: “എന്റെ ദാസനായ യശയ്യ ഈജിപ്‌തിനും+ എത്യോപ്യക്കും+ എതിരെ ഒരു അടയാളവും ലക്ഷണവും+ എന്ന നിലയിൽ മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നു. 4 അതുപോലെ, അസീറിയൻ രാജാവ് ഈജിപ്‌തിലും + എത്യോപ്യയിലും ഉള്ള ആബാലവൃദ്ധം ജനങ്ങളെയും ബന്ദികളായി പിടിച്ച് നഗ്നരാക്കി, ചെരിപ്പിടുവിക്കാതെയും ആസനം മറയ്ക്കാതെയും കൊണ്ടുപോകും. അങ്ങനെ ഈജിപ്ത് നഗ്നമാകും.*
-
-
യിരെമ്യ 43:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 പിന്നെ അവരോടു പറയണം: ‘ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ബാബിലോൺരാജാവായ എന്റെ ദാസൻ നെബൂഖദ്‌നേസറിനെ*+ ഞാൻ ഇതാ, വിളിച്ചുവരുത്തുന്നു. ഞാൻ ഒളിച്ചുവെച്ച ഈ കല്ലുകളുടെ മുകളിൽത്തന്നെ ഞാൻ അവന്റെ സിംഹാസനം വെക്കും. അവയുടെ മുകളിൽ അവൻ അവന്റെ രാജകീയകൂടാരം ഉയർത്തും.+ 11 അവൻ വന്ന് ഈജിപ്ത് ദേശത്തെ പ്രഹരിക്കും.+ മാരകരോഗത്തിനുള്ളവർ മാരകരോഗത്തിന്! അടിമത്തത്തിനുള്ളവർ അടിമത്തത്തിന്! വാളിനുള്ളവർ വാളിന്!+
-