വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 19:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പിന്നെ മോശ സത്യദൈ​വ​ത്തി​ന്റെ അടു​ത്തേക്കു കയറിപ്പോ​യി. യഹോവ പർവത​ത്തിൽനിന്ന്‌ മോശയെ വിളിച്ച്‌+ ഇങ്ങനെ പറഞ്ഞു: “യാക്കോ​ബി​ന്റെ ഭവന​ത്തോട്‌, അതായത്‌ ഇസ്രായേ​ലി​ന്റെ പുത്ര​ന്മാരോട്‌, നീ ഇങ്ങനെ പറയണം:

  • പുറപ്പാട്‌ 19:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിങ്ങൾ എന്റെ സ്വരം കേട്ടനു​സ​രി​ക്കു​ന്ന​തിൽ വീഴ്‌ചയൊ​ന്നും വരുത്താ​തെ എന്റെ ഉടമ്പടി പാലി​ക്കുന്നെ​ങ്കിൽ നിങ്ങൾ എല്ലാ ജനങ്ങളി​ലുംവെച്ച്‌ എന്റെ പ്രത്യേ​ക​സ്വ​ത്താ​കും.*+ കാരണം ഭൂമി മുഴുവൻ എന്റേതാ​ണ്‌.+

  • പുറപ്പാട്‌ 24:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പിന്നെ മോശ ഉടമ്പടി​യു​ടെ പുസ്‌തകം എടുത്ത്‌ ജനത്തെ ഉച്ചത്തിൽ വായി​ച്ചുകേൾപ്പി​ച്ചു.+ അപ്പോൾ അവർ പറഞ്ഞു: “യഹോവ കല്‌പി​ച്ചി​രി​ക്കു​ന്നതെ​ല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്ക​മാണ്‌. ഞങ്ങൾ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കും.”+

  • യിരെമ്യ 31:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 “ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ അവരുടെ പൂർവി​കരെ കൈപി​ടിച്ച്‌ കൊണ്ടു​വന്ന നാളിൽ ഞാൻ അവരു​മാ​യി ചെയ്‌ത ഉടമ്പടി​പോ​ലെ​യാ​യി​രി​ക്കില്ല ഇത്‌.+ ‘ഞാൻ അവരുടെ യഥാർഥ​ത്തി​ലുള്ള യജമാനനായിരുന്നിട്ടും* എന്റെ ആ ഉടമ്പടി അവർ ലംഘി​ച്ച​ല്ലോ’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

  • യിരെമ്യ 34:18-20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ‘കാളക്കു​ട്ടി​യെ രണ്ടായി മുറിച്ച്‌ ആ കഷണങ്ങൾക്കി​ട​യി​ലൂ​ടെ കടന്നു​പോ​യി എന്റെ മുന്നിൽവെച്ച്‌ അവർ ഉടമ്പടി ചെയ്‌ത​ല്ലോ.+ പക്ഷേ എന്റെ ആ ഉടമ്പടി​യി​ലെ വാക്കുകൾ പാലി​ക്കാ​തെ അതു ലംഘിച്ച പുരു​ഷ​ന്മാർക്ക്‌, 19 അതായത്‌ കാളക്കു​ട്ടി​യു​ടെ ആ രണ്ടു കഷണങ്ങൾക്കി​ട​യി​ലൂ​ടെ കടന്നു​പോയ യഹൂദാ​പ്ര​ഭു​ക്ക​ന്മാർക്കും യരുശ​ലേം​പ്ര​ഭു​ക്ക​ന്മാർക്കും കൊട്ടാ​രോ​ദ്യോ​ഗ​സ്ഥ​ന്മാർക്കും പുരോ​ഹി​ത​ന്മാർക്കും ദേശത്തെ എല്ലാ ജനങ്ങൾക്കും വരാൻപോ​കു​ന്നത്‌ ഇതാണ്‌: 20 ഞാൻ അവരെ അവരുടെ ശത്രു​ക്ക​ളു​ടെ കൈയി​ലും അവരുടെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്ന​വ​രു​ടെ കൈയി​ലും ഏൽപ്പി​ക്കും. അവരുടെ ശവശരീ​രങ്ങൾ ആകാശ​ത്തി​ലെ പക്ഷികൾക്കും ഭൂമി​യി​ലെ മൃഗങ്ങൾക്കും ആഹാര​മാ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക