2 എനിക്കു വിജനഭൂമിയിൽ ഒരു സത്രം കിട്ടിയിരുന്നെങ്കിൽ,
ഞാൻ എന്റെ ഈ ജനത്തെ വിട്ട് പൊയ്ക്കളഞ്ഞേനേ;
കാരണം, അവരെല്ലാം വ്യഭിചാരികളാണ്,+
വഞ്ചകന്മാരുടെ ഒരു സംഘം.
3 അവർ നാവ് വില്ലുപോലെ വളയ്ക്കുന്നു;
സത്യമല്ല കള്ളമാണു ദേശത്ത് വാഴുന്നത്.+
“തിന്മയിൽനിന്ന് തിന്മയിലേക്ക് അവർ കുതിക്കുന്നു;
അവർ എന്നെ ശ്രദ്ധിക്കുന്നേ ഇല്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.