4 “മനുഷ്യപുത്രാ, ഒരു ഇഷ്ടിക എടുത്ത് നിന്റെ മുന്നിൽ വെക്കുക. എന്നിട്ട്, അതിൽ യരുശലേംനഗരത്തിന്റെ രൂപം വരഞ്ഞുണ്ടാക്കുക. 2 അതിനെ ഉപരോധിക്കണം.+ അതിന് എതിരെ ഉപരോധമതിൽ പണിയണം.+ ആക്രമിക്കാൻവേണ്ടി, ചെരിഞ്ഞ തിട്ട ഉണ്ടാക്കണം.+ ചുറ്റും പാളയമടിക്കണം. യന്ത്രമുട്ടികളുമായി അതിനെ വളയണം.+