25സിദെക്കിയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം പത്താം മാസം പത്താം ദിവസം ബാബിലോൺരാജാവായ നെബൂഖദ്‌നേസർ+ അയാളുടെ മുഴുവൻ സൈന്യവുമായി യരുശലേമിനു നേരെ വന്നു.+ അയാൾ അതിന് എതിരെ പാളയമടിച്ച് ചുറ്റും ഉപരോധമതിൽ നിർമിച്ചു.+
2 ആ സമയത്ത് ബാബിലോൺരാജാവിന്റെ സൈന്യം യരുശലേമിനെ ഉപരോധിച്ചിരുന്നു. യിരെമ്യ പ്രവാചകനോ യഹൂദാരാജാവിന്റെ ഭവനത്തിൽ* കാവൽക്കാരുടെ മുറ്റത്ത് തടവിലുമായിരുന്നു.+
39യഹൂദയിലെ സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ ഒൻപതാം വർഷം പത്താം മാസം ബാബിലോൺരാജാവായ നെബൂഖദ്‌നേസർ* അയാളുടെ മുഴുവൻ സൈന്യവുമായി യരുശലേമിനു നേരെ വന്ന് അത് ഉപരോധിച്ചു.+
4 സിദെക്കിയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം പത്താം മാസം പത്താം ദിവസം ബാബിലോൺരാജാവായ നെബൂഖദ്‌നേസർ* അയാളുടെ മുഴുവൻ സൈന്യവുമായി യരുശലേമിനു നേരെ വന്നു. അവർ അതിന് എതിരെ പാളയമടിച്ച് ചുറ്റും ഉപരോധമതിൽ നിർമിച്ചു.+