-
2 രാജാക്കന്മാർ 25:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 സിദെക്കിയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം പത്താം മാസം പത്താം ദിവസം ബാബിലോൺരാജാവായ നെബൂഖദ്‌നേസർ+ അയാളുടെ മുഴുവൻ സൈന്യവുമായി യരുശലേമിനു നേരെ വന്നു.+ അയാൾ അതിന് എതിരെ പാളയമടിച്ച് ചുറ്റും ഉപരോധമതിൽ നിർമിച്ചു.+ 2 സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ 11-ാം വർഷംവരെ അവർ നഗരം ഉപരോധിച്ചു.
-
-
യഹസ്‌കേൽ 21:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 ഭാവിഫലം നോക്കാൻ ബാബിലോൺരാജാവ്, വഴി രണ്ടായി പിരിയുന്ന ആ സ്ഥലത്ത് നിൽക്കുന്നു. അവൻ അമ്പു കുലുക്കുന്നു. വിഗ്രഹങ്ങളോട്* ഉപദേശം ചോദിക്കുന്നു. അവൻ കരൾ നോക്കുന്നു. 22 ഭാവിഫലം അവന്റെ വലതുകൈയിലുണ്ട്. അത് യരുശലേമിലേക്കു പോകാൻ നിർദേശിക്കുന്നു. അവിടെ ചെന്ന് യന്ത്രമുട്ടികൾ സ്ഥാപിക്കാനും കൂട്ടക്കൊലയ്ക്ക് ഉത്തരവിടാനും യുദ്ധാരവം മുഴക്കാനും കവാടങ്ങൾക്കു നേരെ യന്ത്രമുട്ടികൾ സ്ഥാപിക്കാനും ആക്രമിക്കാൻവേണ്ടി ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കാനും ഉപരോധമതിൽ+ പണിയാനും ആണ് നിർദേശം.
-