-
2 രാജാക്കന്മാർ 25:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 നാലാം മാസം ഒൻപതാം ദിവസമായപ്പോഴേക്കും നഗരത്തിൽ ക്ഷാമം രൂക്ഷമായി.+ ദേശത്തെ ജനങ്ങൾക്കു ഭക്ഷണമില്ലാതായി.+ 4 കൽദയർ നഗരമതിൽ തകർത്തു.+ അവർ നഗരം വളഞ്ഞിരിക്കുമ്പോൾത്തന്നെ പടയാളികളെല്ലാം രാത്രി രാജാവിന്റെ തോട്ടത്തിന് അടുത്തുള്ള ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ ഓടിരക്ഷപ്പെട്ടു. രാജാവ് അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി.+
-
-
യിരെമ്യ 52:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 നാലാം മാസം ഒൻപതാം ദിവസമായപ്പോഴേക്കും+ നഗരത്തിൽ ക്ഷാമം രൂക്ഷമായി. ദേശത്തെ ജനങ്ങൾക്കു ഭക്ഷണമില്ലാതായി.+ 7 ഒടുവിൽ കൽദയർ നഗരമതിൽ തകർത്തു. അവർ നഗരം വളഞ്ഞിരിക്കുമ്പോൾത്തന്നെ+ പടയാളികളെല്ലാം രാത്രി രാജാവിന്റെ തോട്ടത്തിന് അടുത്തുള്ള ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ നഗരത്തിൽനിന്ന് ഓടിരക്ഷപ്പെട്ടു. അവർ അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി.
-