-
2 രാജാക്കന്മാർ 25:8-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അഞ്ചാം മാസം ഏഴാം ദിവസം, അതായത് ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ ഭരണത്തിന്റെ 19-ാം വർഷം, നെബൂഖദ്നേസറിന്റെ ഭൃത്യനും കാവൽക്കാരുടെ മേധാവിയും ആയ നെബൂസരദാൻ+ യരുശലേമിലേക്കു വന്നു.+ 9 നെബൂസരദാൻ യഹോവയുടെ ഭവനത്തിനും+ രാജകൊട്ടാരത്തിനും+ യരുശലേമിലുള്ള എല്ലാ വീടുകൾക്കും തീ വെച്ചു.+ പ്രമുഖവ്യക്തികളുടെ വീടുകളും ചുട്ടുചാമ്പലാക്കി.+ 10 കാവൽക്കാരുടെ മേധാവിയോടൊപ്പമുണ്ടായിരുന്ന കൽദയസൈന്യം യരുശലേമിനു ചുറ്റുമുണ്ടായിരുന്ന മതിലുകൾ ഇടിച്ചുകളഞ്ഞു.+
-
-
2 ദിനവൃത്താന്തം 34:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 “യഹോവ ഇങ്ങനെ പറയുന്നു: ‘അവർ യഹൂദാരാജാവിനെ വായിച്ചുകേൾപ്പിച്ച ആ പുസ്തകത്തിൽ എഴുതിയിരിക്കുന്ന എല്ലാ ശാപങ്ങളും+ വിപത്തുകളും ഞാൻ ഈ സ്ഥലത്തിന്മേലും ഇവിടെ താമസിക്കുന്നവരുടെ മേലും വരുത്തും.+ 25 കാരണം അവർ എന്നെ ഉപേക്ഷിക്കുകയും+ മറ്റു ദൈവങ്ങൾക്കു യാഗവസ്തുക്കൾ ദഹിപ്പിച്ചുകൊണ്ട്* അവരുടെ എല്ലാ ചെയ്തികളാലും എന്നെ കോപിപ്പിക്കുകയും ചെയ്തിരിക്കുന്നു.+ അതുകൊണ്ട് ഈ സ്ഥലത്തിനു നേരെ ഞാൻ എന്റെ കോപാഗ്നി ചൊരിയും. അത് ഒരിക്കലും കെട്ടുപോകില്ല.’”+
-
-
2 ദിനവൃത്താന്തം 36:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 പക്ഷേ സുഖപ്പെടുത്താൻ പറ്റാത്ത അളവോളം,+ യഹോവയുടെ ഉഗ്രകോപം സ്വന്തം ജനത്തിനു നേരെ ജ്വലിക്കുവോളം, അവർ സത്യദൈവത്തിന്റെ സന്ദേശവാഹകരെ പരിഹസിക്കുകയും+ ദൈവത്തിന്റെ വാക്കുകൾ പുച്ഛിച്ചുതള്ളുകയും+ ദൈവത്തിന്റെ പ്രവാചകന്മാരെ നിന്ദിക്കുകയും+ ചെയ്തുകൊണ്ടിരുന്നു.
17 അതുകൊണ്ട് ദൈവം കൽദയരാജാവിനെ അവർക്കു നേരെ വരുത്തി.+ കൽദയരാജാവ് അവരുടെ വിശുദ്ധമന്ദിരത്തിൽവെച്ച്+ അവർക്കിടയിലെ ചെറുപ്പക്കാരെ വാളുകൊണ്ട് വെട്ടിക്കൊന്നു.+ യുവാക്കളോടോ കന്യകമാരോടോ പ്രായമുള്ളവരോടോ അവശരോടോ കരുണ കാണിച്ചില്ല.+ ദൈവം സകലവും കൽദയരാജാവിന്റെ കൈയിൽ ഏൽപ്പിച്ചു.+
-