4 നിങ്ങൾ ബാബിലോൺരാജാവിനെക്കുറിച്ച് ഈ പരിഹാസച്ചൊല്ലു പാടും:
“അടിമപ്പണി ചെയ്യിച്ചിരുന്നവൻ ഇല്ലാതായിരിക്കുന്നു!
അടിച്ചമർത്തൽ അവസാനിച്ചിരിക്കുന്നു!+
5 യഹോവ ദുഷ്ടന്റെ വടിയും
ഭരണാധിപന്മാരുടെ കോലും ഒടിച്ചുകളഞ്ഞു.+
6 അതെ, ഉഗ്രകോപത്തോടെ ജനങ്ങളെ അടിച്ചുകൊണ്ടിരുന്നവനെയും,+
ജനതകളെ പീഡിപ്പിച്ച് ക്രോധത്തോടെ അവരെ കീഴടക്കിയവനെയും ഒടിച്ചുകളഞ്ഞു.+