-
യിരെമ്യ 18:7-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ഏതെങ്കിലും ഒരു ജനതയെയോ രാജ്യത്തെയോ പിഴുതെറിയുകയും തകർത്ത് നശിപ്പിക്കുകയും ചെയ്യുമെന്നു ഞാൻ പറയുന്നെന്നിരിക്കട്ടെ.+ 8 അപ്പോൾ ആ ജനത തങ്ങളുടെ ദുഷ്ടത ഉപേക്ഷിക്കുന്നെങ്കിൽ ഞാനും എന്റെ മനസ്സു മാറ്റും;* അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ച ദുരന്തം വരുത്തില്ല.+ 9 പക്ഷേ ഏതെങ്കിലും ഒരു ജനതയെയോ രാജ്യത്തെയോ പണിതുയർത്തുമെന്നും നട്ടുപിടിപ്പിക്കുമെന്നും ഞാൻ പറഞ്ഞിരിക്കെ 10 അവർ എന്റെ വാക്കു കേട്ടനുസരിക്കാതെ എന്റെ മുന്നിൽവെച്ച് മോശമായ കാര്യങ്ങൾ ചെയ്‌താൽ ഞാൻ എന്റെ മനസ്സു മാറ്റും;* അവരുടെ കാര്യത്തിൽ ഉദ്ദേശിച്ച നന്മ ഞാൻ ചെയ്യില്ല.’
-
-
യിരെമ്യ 24:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘ഞാൻ ഈ സ്ഥലത്തുനിന്ന് കൽദയരുടെ ദേശത്തേക്കു നാടുകടത്തിയ യഹൂദാനിവാസികൾ എനിക്ക് ഈ നല്ല അത്തിപ്പഴങ്ങൾപോലെയാണ്; ഞാൻ അവർക്കു നല്ലതു വരുത്തും. 6 അവർക്കു നന്മ ചെയ്യാൻ അവരുടെ മേൽ എന്റെ കണ്ണ് എപ്പോഴുമുണ്ടായിരിക്കും. ഞാൻ അവരെ ഈ ദേശത്തേക്കു മടക്കിവരുത്തും.+ ഞാൻ അവരെ പണിതുയർത്തും, പൊളിച്ചുകളയില്ല. ഞാൻ അവരെ നടും, പിഴുതുകളയില്ല.+
-