27 എന്റെ കണ്ണ് അവരുടെ മേൽ ഉണ്ട്. അതു പക്ഷേ അവർക്കു നന്മ ചെയ്യാനല്ല, ദുരന്തം വരുത്താനാണ്.+ ഈജിപ്ത് ദേശത്തുള്ള എല്ലാ യഹൂദാപുരുഷന്മാരും നിർമൂലമാകുന്നതുവരെ വാളും ക്ഷാമവും അവരെ വേട്ടയാടും.+
4 “നീ അവനോടു പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “ഇതാ! ഞാൻ പണിതുയർത്തിയതു ഞാൻതന്നെ തകർത്തുകളയുന്നു. ഞാൻ നട്ടതു ഞാൻതന്നെ പറിച്ചുകളയുന്നു. ദേശത്തോടു മുഴുവൻ ഞാൻ ഇങ്ങനെ ചെയ്യും.+