യിരെമ്യ 38:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “എന്റെ യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യ പ്രവാചകനോട് എന്തൊരു ദ്രോഹമാണു ചെയ്തിരിക്കുന്നത്! അവർ പ്രവാചകനെ കിണറ്റിൽ ഇട്ടിരിക്കുന്നു. പട്ടിണി കാരണം പ്രവാചകൻ അവിടെ കിടന്ന് ചാകും. നഗരത്തിൽ അപ്പമൊന്നും ബാക്കിയില്ലല്ലോ.”+ യിരെമ്യ 52:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 നാലാം മാസം ഒൻപതാം ദിവസമായപ്പോഴേക്കും+ നഗരത്തിൽ ക്ഷാമം രൂക്ഷമായി. ദേശത്തെ ജനങ്ങൾക്കു ഭക്ഷണമില്ലാതായി.+ വിലാപങ്ങൾ 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ കുഴഞ്ഞുവീഴുംനേരം, അമ്മമാരുടെ കൈകളിൽ കിടന്ന് ജീവൻ പൊലിയുംനേരം,“ധാന്യവും വീഞ്ഞും എവിടെ” എന്ന് ആ കുരുന്നുകൾ അവരോടു ചോദിക്കുന്നു.+ വിലാപങ്ങൾ 4:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 മുലകുടി മാറാത്ത കുഞ്ഞിന്റെ നാവ് ദാഹിച്ചുവരണ്ട് അണ്ണാക്കിൽ പറ്റിപ്പിടിക്കുന്നു; കുട്ടികൾ ആഹാരം ഇരക്കുന്നു,+ എന്നാൽ ആരും അവർക്ക് ഒന്നും കൊടുക്കുന്നില്ല.+
9 “എന്റെ യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യ പ്രവാചകനോട് എന്തൊരു ദ്രോഹമാണു ചെയ്തിരിക്കുന്നത്! അവർ പ്രവാചകനെ കിണറ്റിൽ ഇട്ടിരിക്കുന്നു. പട്ടിണി കാരണം പ്രവാചകൻ അവിടെ കിടന്ന് ചാകും. നഗരത്തിൽ അപ്പമൊന്നും ബാക്കിയില്ലല്ലോ.”+
6 നാലാം മാസം ഒൻപതാം ദിവസമായപ്പോഴേക്കും+ നഗരത്തിൽ ക്ഷാമം രൂക്ഷമായി. ദേശത്തെ ജനങ്ങൾക്കു ഭക്ഷണമില്ലാതായി.+
12 മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ കുഴഞ്ഞുവീഴുംനേരം, അമ്മമാരുടെ കൈകളിൽ കിടന്ന് ജീവൻ പൊലിയുംനേരം,“ധാന്യവും വീഞ്ഞും എവിടെ” എന്ന് ആ കുരുന്നുകൾ അവരോടു ചോദിക്കുന്നു.+
4 മുലകുടി മാറാത്ത കുഞ്ഞിന്റെ നാവ് ദാഹിച്ചുവരണ്ട് അണ്ണാക്കിൽ പറ്റിപ്പിടിക്കുന്നു; കുട്ടികൾ ആഹാരം ഇരക്കുന്നു,+ എന്നാൽ ആരും അവർക്ക് ഒന്നും കൊടുക്കുന്നില്ല.+