-
സംഖ്യ 28:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 “‘ശബത്തുദിവസം+ ഒരു വയസ്സുള്ള, ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാടുകളെ അർപ്പിക്കുക. എന്നാൽ അതോടൊപ്പം ധാന്യയാഗമായി ഒരു ഏഫായുടെ പത്തിൽ രണ്ട് അളവ് നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത് അർപ്പിക്കണം. അതിന്റെ പാനീയയാഗവും അർപ്പിക്കണം. 10 ഇതാണു ശബത്തുദിവസത്തെ ദഹനയാഗം. പതിവുദഹനയാഗത്തോടും അതിന്റെ പാനീയയാഗത്തോടും കൂടെ ഇത് അർപ്പിക്കണം.+
-
-
യഹസ്കേൽ 45:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഉത്സവസമയത്ത് അർപ്പിക്കുന്ന+ സമ്പൂർണദഹനയാഗം,+ ധാന്യയാഗം,+ പാനീയയാഗം എന്നിവയുടെ ചുമതല തലവനായിരിക്കും. അമാവാസിയും ശബത്തും+ ഇസ്രായേൽഗൃഹത്തോട് ആഘോഷിക്കാൻ പറഞ്ഞിട്ടുള്ള മറ്റെല്ലാ ഉത്സവങ്ങളും ഇതിൽപ്പെടും.+ ഇസ്രായേൽഗൃഹത്തിനു പാപപരിഹാരം വരുത്താനുള്ള പാപയാഗത്തിനും ധാന്യയാഗത്തിനും സമ്പൂർണദഹനയാഗത്തിനും സഹഭോജനബലിക്കും വേണ്ടതെല്ലാം ഏർപ്പാടു ചെയ്യുന്നതു തലവനായിരിക്കും.’
-