22 പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ യേശുവിന്റെ മേൽ ഇറങ്ങിവന്നു. “നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”+ എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി.
17 “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”+ എന്ന വാക്കുകൾ* മഹനീയതേജസ്സു യേശുവിനെ അറിയിച്ചു. അങ്ങനെ പിതാവായ ദൈവത്തിൽനിന്ന് യേശുവിനു തേജസ്സും മഹത്ത്വവും ലഭിച്ചു.