-
മലാഖി 4:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 “യഹോവയുടെ വലുതും ഭയങ്കരവും ആയ ദിവസം വരുന്നതിനു മുമ്പ്+ ഞാൻ ഇതാ ഏലിയ പ്രവാചകനെ+ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നു. 6 ഞാൻ വന്ന് ഭൂമിയെ അടിച്ച് അതിനെ നിശ്ശേഷം നശിപ്പിക്കാതിരിക്കാൻ, അവൻ പിതാക്കന്മാരുടെ ഹൃദയങ്ങൾ പുത്രന്മാരുടേതുപോലെയും+ പുത്രന്മാരുടെ ഹൃദയങ്ങൾ പിതാക്കന്മാരുടേതുപോലെയും ആക്കും.”*
-
-
മർക്കോസ് 8:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 പിന്നെ യേശുവും ശിഷ്യന്മാരും കൈസര്യഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പോയി. വഴിയിൽവെച്ച് യേശു ശിഷ്യന്മാരോട്, “ഞാൻ ആരാണെന്നാണു ജനം പറയുന്നത്” എന്നു ചോദിച്ചു.+ 28 “ചിലർ സ്‌നാപകയോഹന്നാൻ+ എന്നും മറ്റു ചിലർ ഏലിയ+ എന്നും വേറെ ചിലർ പ്രവാചകന്മാരിൽ ഒരാൾ എന്നും പറയുന്നു” എന്ന് അവർ പറഞ്ഞു.
-