-
മത്തായി 22:15-22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പിന്നീട് പരീശന്മാർ ചെന്ന് യേശുവിനെ വാക്കിൽ കുടുക്കാൻവേണ്ടി ഗൂഢാലോചന നടത്തി.+ 16 അങ്ങനെ, അവർ തങ്ങളുടെ ശിഷ്യന്മാരെ ഹെരോദിന്റെ അനുയായികളുടെകൂടെ+ യേശുവിന്റെ അടുത്തേക്ക് അയച്ച് ഇങ്ങനെ ചോദിച്ചു: “ഗുരുവേ, അങ്ങ് സത്യസന്ധനും ദൈവത്തിന്റെ വഴി ശരിയായി* പഠിപ്പിക്കുന്നവനും ആണെന്നു ഞങ്ങൾക്ക് അറിയാം. അങ്ങ് ആളുകളുടെ അംഗീകാരം ആഗ്രഹിക്കുന്നില്ല. കാരണം അങ്ങ് ആരുടെയും മുഖം നോക്കാത്തവനാണല്ലോ. 17 അതുകൊണ്ട് പറയൂ, സീസറിനു തലക്കരം കൊടുക്കുന്നതു ശരിയാണോ* അല്ലയോ, അങ്ങയ്‌ക്ക് എന്തു തോന്നുന്നു?” 18 യേശു അവരുടെ ദുഷ്ടത തിരിച്ചറിഞ്ഞ് അവരോടു ചോദിച്ചു: “കപടഭക്തരേ, നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? 19 കരം കൊടുക്കാനുള്ള നാണയം കാണിക്കൂ.” അവർ ഒരു ദിനാറെ* യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. 20 യേശു അവരോട്, “ഇതിലുള്ള ചിത്രവും എഴുത്തും ആരുടേതാണ്” എന്നു ചോദിച്ചു. 21 “സീസറിന്റേത്” എന്ന് അവർ പറഞ്ഞു. അപ്പോൾ യേശു അവരോട്, “സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക”+ എന്നു പറഞ്ഞു. 22 അവർ അതു കേട്ടപ്പോൾ വിസ്മയിച്ച് യേശുവിന്റെ അടുത്തുനിന്ന് പോയി.
-
-
ലൂക്കോസ് 20:20-26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 യേശുവിനെ അടുത്ത് നിരീക്ഷിച്ച അവർ രഹസ്യമായി ചില പുരുഷന്മാരെ കൂലിക്കെടുത്ത് യേശുവിന്റെ അടുത്തേക്ക് അയച്ചു. നീതിമാന്മാരെന്നു നടിച്ച് യേശുവിനെ വാക്കിൽ കുടുക്കി+ ഗവൺമെന്റിനും ഗവർണർക്കും* ഏൽപ്പിച്ചുകൊടുക്കാനായിരുന്നു അവരെ അയച്ചത്. 21 അവർ യേശുവിനോടു ചോദിച്ചു: “ഗുരുവേ, അങ്ങ് ശരിയായതു പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നയാളാണെന്നു ഞങ്ങൾക്ക് അറിയാം. അങ്ങ് പക്ഷപാതം കാണിക്കാത്തയാളുമാണ്. അങ്ങ് ദൈവത്തിന്റെ വഴി ശരിയായി* പഠിപ്പിക്കുന്നെന്നും ഞങ്ങൾക്ക് അറിയാം. 22 സീസറിനു കരം കൊടുക്കുന്നതു ശരിയാണോ* അല്ലയോ?” 23 എന്നാൽ അവരുടെ തന്ത്രം തിരിച്ചറിഞ്ഞ യേശു അവരോടു പറഞ്ഞു: 24 “ഒരു ദിനാറെ* കാണിക്കൂ. ഇതിലുള്ള ചിത്രവും എഴുത്തും ആരുടേതാണ്?” “സീസറിന്റേത്” എന്ന് അവർ പറഞ്ഞു. 25 അപ്പോൾ യേശു അവരോട്, “എങ്കിൽ സീസർക്കുള്ളതു സീസർക്കും+ ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക”+ എന്നു പറഞ്ഞു. 26 അങ്ങനെ, ജനത്തിന്റെ മുന്നിൽവെച്ച് യേശുവിനെ വാക്കിൽ കുടുക്കാൻ അവർക്കു കഴിഞ്ഞില്ല. യേശുവിന്റെ മറുപടിയിൽ അതിശയിച്ചുപോയ അവർ പിന്നെ ഒന്നും മിണ്ടിയില്ല.
-