വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പ്രവൃത്തികൾ ഉള്ളടക്കം

      • പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും അറസ്റ്റു ചെയ്യുന്നു (1-4)

        • വിശ്വാ​സി​ക​ളായ പുരു​ഷ​ന്മാ​രു​ടെ എണ്ണം 5,000 ആയി (4)

      • സൻഹെ​ദ്രി​നു മുമ്പാകെ വിചാരണ (5-22)

        • “സംസാ​രി​ക്കാ​തി​രി​ക്കാൻ ഞങ്ങൾക്കു കഴിയില്ല” (20)

      • ധൈര്യ​ത്തി​നു​വേ​ണ്ടി​യുള്ള പ്രാർഥന (23-31)

      • ശിഷ്യ​ന്മാർ വസ്‌തു​വ​കകൾ പങ്കിടു​ന്നു (32-37)

പ്രവൃത്തികൾ 4:1

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 23:8

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 31

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2020, പേ. 31

പ്രവൃത്തികൾ 4:2

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 4:33; 17:18

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 31

പ്രവൃത്തികൾ 4:3

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 21:12

പ്രവൃത്തികൾ 4:4

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:41; 6:7

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 35

പ്രവൃത്തികൾ 4:5

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

പ്രവൃത്തികൾ 4:6

ഒത്തുവാക്യങ്ങള്‍

  • +യോഹ 18:13
  • +മത്ത 26:57; ലൂക്ക 3:2; യോഹ 11:49-51

പ്രവൃത്തികൾ 4:8

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 7:55

പ്രവൃത്തികൾ 4:9

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 3:7

പ്രവൃത്തികൾ 4:10

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:36
  • +പ്രവൃ 2:24; 5:30
  • +പ്രവൃ 3:6

പ്രവൃത്തികൾ 4:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മൂലയു​ടെ തലയാ​യി​ത്തീർന്ന.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 118:22; യശ 28:16; മത്ത 21:42; 1പത്ര 2:7

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ (2018), 11/2018, പേ. 4

    വീക്ഷാഗോപുരം,

    8/15/2011, പേ. 12-13

    7/15/2000, പേ. 14

പ്രവൃത്തികൾ 4:12

ഒത്തുവാക്യങ്ങള്‍

  • +യോഹ 1:12; 14:6; 1തിമ 2:5, 6
  • +മത്ത 1:21; പ്രവൃ 10:43; ഫിലി 2:9, 10

സൂചികകൾ

  • ഗവേഷണസഹായി

    ദൈവത്തെ ആരാധിക്കുക, പേ. 37-38

പ്രവൃത്തികൾ 4:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിരക്ഷ​ര​രും.” അതായത്‌, റബ്ബിമാ​രു​ടെ വിദ്യാ​ല​യ​ങ്ങ​ളിൽ പഠിച്ചി​ട്ടി​ല്ലാ​ത്തവർ. അക്ഷരാ​ഭ്യാ​സ​മി​ല്ലാ​ത്തവർ എന്നല്ല അർഥം.

ഒത്തുവാക്യങ്ങള്‍

  • +മത്ത 11:25; 1കൊ 1:26, 27
  • +യോഹ 7:14, 15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2008, പേ. 30-31

    5/1/2006, പേ. 22-23

    ഉണരുക!,

    3/8/1998, പേ. 19

    ‘നിശ്വസ്‌തം’, പേ. 198

പ്രവൃത്തികൾ 4:14

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 3:11
  • +ലൂക്ക 21:15

പ്രവൃത്തികൾ 4:15

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

പ്രവൃത്തികൾ 4:16

ഒത്തുവാക്യങ്ങള്‍

  • +യോഹ 11:47
  • +പ്രവൃ 3:9, 10

പ്രവൃത്തികൾ 4:17

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 5:40

പ്രവൃത്തികൾ 4:20

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 5:29

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 22

പ്രവൃത്തികൾ 4:21

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 22:2; പ്രവൃ 5:26

പ്രവൃത്തികൾ 4:24

ഒത്തുവാക്യങ്ങള്‍

  • +പുറ 20:11; നെഹ 9:6; സങ്ക 146:6

പ്രവൃത്തികൾ 4:25

ഒത്തുവാക്യങ്ങള്‍

  • +2ശമു 23:1, 2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 16-17

പ്രവൃത്തികൾ 4:26

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

  • *

    അഥവാ “ക്രിസ്‌തു​വി​നും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 2:1, 2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 16-17

പ്രവൃത്തികൾ 4:27

ഒത്തുവാക്യങ്ങള്‍

  • +സങ്ക 45:7; പ്രവൃ 10:38
  • +ലൂക്ക 23:12

പ്രവൃത്തികൾ 4:28

ഒത്തുവാക്യങ്ങള്‍

  • +യശ 53:10; ലൂക്ക 24:44; പ്രവൃ 2:23; 1പത്ര 1:20

പ്രവൃത്തികൾ 4:29

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 34-35

    വീക്ഷാഗോപുരം,

    12/1/1990, പേ. 28

പ്രവൃത്തികൾ 4:30

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 3:16
  • +പ്രവൃ 2:43; 5:12

പ്രവൃത്തികൾ 4:31

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആത്മാർഥ​മാ​യി പ്രാർഥി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:2, 4
  • +1തെസ്സ 2:2

പ്രവൃത്തികൾ 4:32

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:44, 45

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1991, പേ. 31-32

പ്രവൃത്തികൾ 4:33

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 1:21, 22; 4:2

പ്രവൃത്തികൾ 4:34

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:44, 45

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1987, പേ. 28

പ്രവൃത്തികൾ 4:35

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 5:1, 2
  • +പ്രവൃ 6:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1987, പേ. 28

പ്രവൃത്തികൾ 4:36

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/1998, പേ. 20

    12/1/1990, പേ. 28

പ്രവൃത്തികൾ 4:37

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 11:22; 12:25
  • +ലൂക്ക 12:33

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/1998, പേ. 20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പ്രവൃ. 4:1പ്രവൃ 23:8
പ്രവൃ. 4:2പ്രവൃ 4:33; 17:18
പ്രവൃ. 4:3ലൂക്ക 21:12
പ്രവൃ. 4:4പ്രവൃ 2:41; 6:7
പ്രവൃ. 4:6യോഹ 18:13
പ്രവൃ. 4:6മത്ത 26:57; ലൂക്ക 3:2; യോഹ 11:49-51
പ്രവൃ. 4:8പ്രവൃ 7:55
പ്രവൃ. 4:9പ്രവൃ 3:7
പ്രവൃ. 4:10പ്രവൃ 2:36
പ്രവൃ. 4:10പ്രവൃ 2:24; 5:30
പ്രവൃ. 4:10പ്രവൃ 3:6
പ്രവൃ. 4:11സങ്ക 118:22; യശ 28:16; മത്ത 21:42; 1പത്ര 2:7
പ്രവൃ. 4:12യോഹ 1:12; 14:6; 1തിമ 2:5, 6
പ്രവൃ. 4:12മത്ത 1:21; പ്രവൃ 10:43; ഫിലി 2:9, 10
പ്രവൃ. 4:13മത്ത 11:25; 1കൊ 1:26, 27
പ്രവൃ. 4:13യോഹ 7:14, 15
പ്രവൃ. 4:14പ്രവൃ 3:11
പ്രവൃ. 4:14ലൂക്ക 21:15
പ്രവൃ. 4:16യോഹ 11:47
പ്രവൃ. 4:16പ്രവൃ 3:9, 10
പ്രവൃ. 4:17പ്രവൃ 5:40
പ്രവൃ. 4:20പ്രവൃ 5:29
പ്രവൃ. 4:21ലൂക്ക 22:2; പ്രവൃ 5:26
പ്രവൃ. 4:24പുറ 20:11; നെഹ 9:6; സങ്ക 146:6
പ്രവൃ. 4:252ശമു 23:1, 2
പ്രവൃ. 4:26സങ്ക 2:1, 2
പ്രവൃ. 4:27സങ്ക 45:7; പ്രവൃ 10:38
പ്രവൃ. 4:27ലൂക്ക 23:12
പ്രവൃ. 4:28യശ 53:10; ലൂക്ക 24:44; പ്രവൃ 2:23; 1പത്ര 1:20
പ്രവൃ. 4:30പ്രവൃ 3:16
പ്രവൃ. 4:30പ്രവൃ 2:43; 5:12
പ്രവൃ. 4:31പ്രവൃ 2:2, 4
പ്രവൃ. 4:311തെസ്സ 2:2
പ്രവൃ. 4:32പ്രവൃ 2:44, 45
പ്രവൃ. 4:33പ്രവൃ 1:21, 22; 4:2
പ്രവൃ. 4:34പ്രവൃ 2:44, 45
പ്രവൃ. 4:35പ്രവൃ 5:1, 2
പ്രവൃ. 4:35പ്രവൃ 6:1
പ്രവൃ. 4:37പ്രവൃ 11:22; 12:25
പ്രവൃ. 4:37ലൂക്ക 12:33
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പ്രവൃത്തികൾ 4:1-37

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ

4 അവർ രണ്ടും ജനത്തോ​ടു സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ പുരോ​ഹി​ത​ന്മാ​രും ദേവാ​ല​യ​ത്തി​ലെ കാവൽക്കാ​രു​ടെ മേധാ​വി​യും സദൂക്യരും+ അവരുടെ നേരെ വന്നു. 2 അപ്പോസ്‌തലന്മാർ ആളുകളെ പഠിപ്പി​ക്കു​ക​യും മരിച്ച​വ​രിൽനിന്ന്‌ യേശു ഉയിർത്തെ​ഴു​ന്നേ​റ്റെന്നു പരസ്യ​മാ​യി പ്രസം​ഗി​ക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ അവർ ആകെ ദേഷ്യ​ത്തി​ലാ​യി​രു​ന്നു.+ 3 അവർ അവരെ പിടി​കൂ​ടി. നേരം സന്ധ്യയാ​യ​തു​കൊണ്ട്‌ പിറ്റേ​ന്നു​വരെ തടവിൽവെച്ചു.+ 4 എന്നാൽ ആ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രസംഗം കേട്ട ഒരുപാ​ടു പേർ വിശ്വ​സി​ച്ചു; പുരു​ഷ​ന്മാർതന്നെ ഏകദേശം 5,000-ത്തോള​മാ​യി.+

5 പിറ്റേന്ന്‌ അവരുടെ പ്രമാ​ണി​മാ​രും മൂപ്പന്മാരും* ശാസ്‌ത്രി​മാ​രും യരുശ​ലേ​മിൽ ഒരുമി​ച്ചു​കൂ​ടി. 6 മുഖ്യപുരോഹിതനായ അന്നാസും+ കയ്യഫയും+ യോഹ​ന്നാ​നും അലക്‌സാ​ണ്ട​റും മുഖ്യ​പു​രോ​ഹി​തന്റെ ബന്ധുക്ക​ളായ എല്ലാവ​രും അവിടെ കൂടി​വന്നു. 7 അവർ പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും അവരുടെ നടുവിൽ നിറുത്തി ചോദ്യം ചെയ്യാൻ തുടങ്ങി: “ആരുടെ നാമത്തിൽ, എന്ത്‌ അധികാ​ര​ത്തി​ലാ​ണു നിങ്ങൾ ഇതൊക്കെ ചെയ്യു​ന്നത്‌?” 8 അപ്പോൾ പത്രോ​സ്‌ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞവനായി+ അവരോ​ടു പറഞ്ഞു:

“ജനത്തിന്റെ പ്രമാ​ണി​മാ​രേ, മൂപ്പന്മാ​രേ, 9 മുടന്തനായ ഒരാൾക്ക്‌ ഒരു നല്ല കാര്യം ചെയ്‌തുകൊടുത്തതിനാണോ+ ഞങ്ങളെ ചോദ്യം ചെയ്യു​ന്നത്‌? ആരാണ്‌ ഇയാളെ സുഖ​പ്പെ​ടു​ത്തി​യത്‌ എന്നാണു നിങ്ങൾക്ക്‌ അറി​യേ​ണ്ട​തെ​ങ്കിൽ 10 നിങ്ങളും ഇസ്രാ​യേൽ ജനമൊ​ക്കെ​യും ഇക്കാര്യം മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക: നിങ്ങൾ സ്‌തം​ഭ​ത്തിൽ തറച്ചുകൊല്ലുകയും+ എന്നാൽ ദൈവം മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിക്കുകയും+ ചെയ്‌ത നസറെ​ത്തു​കാ​ര​നായ യേശു​ക്രി​സ്‌തു​വി​നാ​ലാണ്‌,+ യേശു​ക്രി​സ്‌തു​വി​ന്റെ പേരി​നാ​ലാണ്‌, ഈ മനുഷ്യൻ സുഖം പ്രാപി​ച്ച്‌ നിങ്ങളു​ടെ മുന്നിൽ നിൽക്കു​ന്നത്‌. 11 ‘പണിയു​ന്ന​വ​രായ നിങ്ങൾ ഒരു വിലയും കല്‌പി​ക്കാ​തി​രു​ന്നി​ട്ടും മുഖ്യ മൂലക്കല്ലായിത്തീർന്ന* കല്ല്‌’ ഈ യേശു​വാണ്‌.+ 12 മറ്റൊരാളിലൂടെയും രക്ഷ ലഭിക്കില്ല;+ മനുഷ്യർക്കു രക്ഷ കിട്ടാ​നാ​യി ദൈവം ആകാശ​ത്തിൻകീ​ഴിൽ വേറൊ​രു പേരും നൽകി​യി​ട്ടില്ല.”+

13 പത്രോസിന്റെയും യോഹ​ന്നാ​ന്റെ​യും ധൈര്യം കാണു​ക​യും അവർ സാധാ​ര​ണ​ക്കാ​രും വലിയ പഠിപ്പില്ലാത്തവരും*+ ആണെന്നു മനസ്സി​ലാ​ക്കു​ക​യും ചെയ്‌ത​പ്പോൾ എല്ലാവ​രും അതിശ​യി​ച്ചു​പോ​യി. അവർ യേശു​വി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രാ​ണെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു.+ 14 സുഖം പ്രാപിച്ച മനുഷ്യൻ അവരോ​ടൊ​പ്പം നിൽക്കുന്നുണ്ടായിരുന്നതുകൊണ്ട്‌+ അവർക്ക്‌ ഒന്നും എതിർത്തു​പ​റ​യാൻ കഴിഞ്ഞില്ല.+ 15 അതുകൊണ്ട്‌ അവരോ​ടു സൻഹെദ്രിൻ* ഹാൾ വിട്ട്‌ പുറത്ത്‌ പോകാൻ കല്‌പി​ച്ച​ശേഷം അവർ കൂടി​യാ​ലോ​ചി​ച്ചു. 16 അവർ പറഞ്ഞു: “ഇവരെ നമ്മൾ എന്തു ചെയ്യും?+ ഇവരി​ലൂ​ടെ ശ്രദ്ധേ​യ​മായ ഒരു അത്ഭുതം സംഭവി​ച്ചി​രി​ക്കു​ന്നു എന്നതു വാസ്‌ത​വ​മാണ്‌. അത്‌ യരുശ​ലേ​മി​ലെ ആളുകൾക്കെ​ല്ലാം നന്നായി അറിയു​ക​യും ചെയ്യാം.+ നമുക്ക്‌ അതു നിഷേ​ധി​ക്കാ​നാ​കില്ല; 17 എന്നാൽ ഇതു ജനത്തിന്‌ ഇടയിൽ കൂടുതൽ പ്രചരി​ക്കാ​തി​രി​ക്കാൻ, മേലാൽ ആരോ​ടും ഈ നാമത്തിൽ സംസാ​രി​ക്ക​രു​തെന്നു പറഞ്ഞ്‌ അവർക്കു താക്കീതു കൊടു​ക്കാം.”+

18 അങ്ങനെ, അവർ അവരെ വിളിച്ച്‌ യേശു​വി​ന്റെ നാമത്തിൽ ഒന്നും സംസാ​രി​ക്കു​ക​യോ പഠിപ്പി​ക്കു​ക​യോ ചെയ്യരു​തെന്ന്‌ ആജ്ഞാപി​ച്ചു. 19 എന്നാൽ പത്രോ​സും യോഹ​ന്നാ​നും അവരോ​ടു പറഞ്ഞു: “ദൈവ​ത്തി​നു പകരം നിങ്ങളെ അനുസ​രി​ക്കു​ന്നതു ദൈവ​മു​മ്പാ​കെ ശരിയാ​ണോ? നിങ്ങൾതന്നെ ചിന്തി​ച്ചു​നോ​ക്കൂ. 20 ഞങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​തി​രി​ക്കാൻ ഞങ്ങൾക്കു കഴിയില്ല.”+ 21 അവരെ ശിക്ഷി​ക്കാ​നുള്ള അടിസ്ഥാ​ന​മൊ​ന്നും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. മാത്രമല്ല, ഈ സംഭവം നിമിത്തം ജനമെ​ല്ലാം ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്ന​തി​നാൽ അവർ ജനത്തെ​യും ഭയപ്പെട്ടു.+ അതു​കൊണ്ട്‌ ഒരിക്കൽക്കൂ​ടി ഭീഷണി​പ്പെ​ടു​ത്തി​യ​ശേഷം അവർ അവരെ വിട്ടയച്ചു. 22 അത്ഭുതകരമായി സുഖം പ്രാപിച്ച ആ മനുഷ്യ​ന്‌ 40 വയസ്സിൽ കൂടുതൽ പ്രായ​മു​ണ്ടാ​യി​രു​ന്നു.

23 മോചിതരായശേഷം അവർ സഹവി​ശ്വാ​സി​ക​ളു​ടെ അടുത്ത്‌ ചെന്ന്‌, മുഖ്യ​പു​രോ​ഹി​ത​ന്മാ​രും മൂപ്പന്മാ​രും പറഞ്ഞ കാര്യങ്ങൾ അവരെ അറിയി​ച്ചു. 24 ഇതു കേട്ട​പ്പോൾ അവർ ഏകമന​സ്സോ​ടെ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു:

“ആകാശ​വും ഭൂമി​യും സമു​ദ്ര​വും അവയി​ലുള്ള സകലവും സൃഷ്ടിച്ച പരമാ​ധി​കാ​രി​യായ കർത്താവേ,+ 25 ഞങ്ങളുടെ പൂർവി​ക​നും അങ്ങയുടെ ദാസനും ആയ ദാവീദിലൂടെ+ പരിശു​ദ്ധാ​ത്മാവ്‌ മുഖാ​ന്തരം അങ്ങ്‌ ഇങ്ങനെ പറഞ്ഞി​ട്ടു​ണ്ട​ല്ലോ: ‘ജനതകൾ ക്ഷോഭി​ച്ച​തും ജനങ്ങൾ നടക്കാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ച​തും എന്തിന്‌? 26 യഹോവയ്‌ക്കും* ദൈവ​ത്തി​ന്റെ അഭിഷിക്തനും* എതിരെ ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ അണിനി​ര​ക്കു​ക​യും അധിപ​തി​കൾ സംഘടി​ക്കു​ക​യും ചെയ്‌തു.’+ 27 അങ്ങ്‌ അഭി​ഷേകം ചെയ്‌ത അങ്ങയുടെ വിശു​ദ്ധ​ദാ​സ​നായ യേശുവിന്‌+ എതിരെ ഹെരോ​ദും പൊന്തി​യൊസ്‌ പീലാത്തൊസും+ ഇസ്രാ​യേൽ ജനവും മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രും ഈ നഗരത്തിൽ ഒന്നിച്ചു​കൂ​ടി​യ​ല്ലോ. 28 അങ്ങയുടെ ഇഷ്ടത്തിനു ചേർച്ച​യിൽ അങ്ങയുടെ ശക്തിയാൽ അങ്ങ്‌ മുമ്പു​തന്നെ നിർണ​യിച്ച കാര്യങ്ങൾ+ നിവർത്തി​ക്കാൻ അവർ കൂടി​വന്നു. 29 ഇപ്പോൾ യഹോവേ,* അവരുടെ ഭീഷണി​കൾ ശ്രദ്ധി​ക്കേ​ണമേ. അങ്ങയുടെ വചനം പൂർണ​ധൈ​ര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കാൻ അങ്ങയുടെ ഈ ദാസരെ പ്രാപ്‌ത​രാ​ക്കേ​ണമേ. 30 സുഖപ്പെടുത്താൻ അങ്ങ്‌ ഇനിയും കൈ നീട്ടേ​ണമേ; അങ്ങയുടെ വിശു​ദ്ധ​ദാ​സ​നായ യേശു​വി​ന്റെ നാമത്തിൽ+ ഇനിയും അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും സംഭവി​ക്കാൻ ഇടയാ​ക്കേ​ണമേ.”+

31 അവർ ഉള്ളുരു​കി പ്രാർഥിച്ചുകഴിഞ്ഞപ്പോൾ* അവർ കൂടിവന്ന സ്ഥലം കുലുങ്ങി. എല്ലാവ​രും പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞവരായി+ ദൈവ​വ​ചനം ധൈര്യ​ത്തോ​ടെ സംസാ​രി​ച്ചു.+

32 വിശ്വാസികളുടെ ആ വലിയ കൂട്ടം ഒരേ മനസ്സും ഹൃദയ​വും ഉള്ളവരാ​യി​രു​ന്നു. തങ്ങളുടെ വസ്‌തു​വ​കകൾ തങ്ങളുടെ സ്വന്തമാ​ണെന്ന്‌ ഒരാൾപ്പോ​ലും കരുതി​യില്ല; പകരം അവർക്കു​ള്ള​തെ​ല്ലാം പൊതു​വ​ക​യാ​യി കണക്കാക്കി.+ 33 അപ്പോസ്‌തലന്മാർ പ്രാഗ​ല്‌ഭ്യ​ത്തോ​ടെ കർത്താ​വായ യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ആളുക​ളോ​ടു പറഞ്ഞു​കൊ​ണ്ടി​രു​ന്നു.+ ദൈവ​ത്തി​ന്റെ അനർഹദയ എല്ലാവ​രു​ടെ​യും മേൽ സമൃദ്ധ​മാ​യു​ണ്ടാ​യി​രു​ന്നു. 34 ഇല്ലായ്‌മ അനുഭ​വി​ക്കുന്ന ആരും അവർക്കി​ട​യി​ലു​ണ്ടാ​യി​രു​ന്നില്ല.+ കാരണം വയലു​ക​ളും വീടു​ക​ളും സ്വന്തമാ​യു​ണ്ടാ​യി​രുന്ന എല്ലാവ​രും അവ വിറ്റ്‌ പണം 35 അപ്പോസ്‌തലന്മാരുടെ അടുത്ത്‌ കൊണ്ടു​വന്നു;+ ഓരോ​രു​ത്ത​രു​ടെ​യും ആവശ്യ​മ​നു​സ​രിച്ച്‌ അതു വിതരണം ചെയ്‌തു.+ 36 സൈപ്രസുകാരനായ യോ​സേഫ്‌ എന്ന ഒരു ലേവ്യ​നും 37 കുറച്ച്‌ സ്ഥലമു​ണ്ടാ​യി​രു​ന്നു. ബർന്നബാസ്‌+ (പരിഭാ​ഷ​പ്പെ​ടു​ത്തു​മ്പോൾ, “ആശ്വാ​സ​പു​ത്രൻ” എന്ന്‌ അർഥം.) എന്നാണ്‌ അപ്പോ​സ്‌ത​ല​ന്മാർ അദ്ദേഹത്തെ വിളി​ച്ചി​രു​ന്നത്‌. ബർന്നബാ​സും സ്വന്തം സ്ഥലം വിറ്റ്‌ പണം അപ്പോ​സ്‌ത​ല​ന്മാ​രു​ടെ അടുത്ത്‌ കൊണ്ടു​വന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക