-
ഉൽപത്തി 41:18-21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 അപ്പോൾ രൂപഭംഗിയുള്ള, കൊഴുത്ത ഏഴു പശുക്കൾ നൈൽ നദിയിൽനിന്ന് കയറിവന്നു. അവ നദിക്കരയിൽ മേഞ്ഞുകൊണ്ടിരുന്നു.+ 19 അവയ്‌ക്കു പിന്നാലെ, മെലിഞ്ഞ് ശോഷിച്ച് വിരൂപമായ ഏഴു പശുക്കൾകൂടി കയറിവന്നു. അത്രയും വിരൂപമായ പശുക്കളെ ഈജിപ്ത് ദേശത്ത് എവിടെയും ഞാൻ കണ്ടിട്ടില്ല. 20 മെലിഞ്ഞ് എല്ലും തോലും ആയ പശുക്കൾ കൊഴുത്ത ഏഴു പശുക്കളെ തിന്നുകളഞ്ഞു. 21 എന്നാൽ അവ ആ പശുക്കളെ തിന്നതായി ആർക്കും തോന്നുമായിരുന്നില്ല. കാരണം അവയുടെ രൂപം മുമ്പത്തെപ്പോലെതന്നെ മോശമായിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.
-