വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 8:66
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 66 പിറ്റെ ദിവസം* ശലോ​മോൻ ജനത്തെ പറഞ്ഞയച്ചു. രാജാ​വി​നെ അനു​ഗ്ര​ഹി​ച്ച​ശേഷം അവർ, യഹോവ തന്റെ ദാസനായ ദാവീ​ദി​നോ​ടും സ്വന്തം ജനമായ ഇസ്രാ​യേ​ലി​നോ​ടും കാണിച്ച എല്ലാ നന്മയെയുംപ്രതി+ ആഹ്ലാദി​ച്ചു​കൊണ്ട്‌ സന്തോഷം നിറഞ്ഞ ഹൃദയ​ത്തോ​ടെ അവരവ​രു​ടെ വീടു​ക​ളി​ലേക്കു തിരി​ച്ചു​പോ​യി.

  • സങ്കീർത്തനം 13:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  6 എന്നോടു കാണിച്ച അളവറ്റ നന്മയെപ്രതി* ഞാൻ യഹോ​വ​യ്‌ക്കു പാട്ടു പാടും.+

  • സങ്കീർത്തനം 31:19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 അങ്ങയുടെ നന്മ എത്ര വലിയത്‌!+

      അങ്ങയെ ഭയപ്പെ​ടു​ന്ന​വർക്കാ​യി അങ്ങ്‌ അതു സംഭരി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ല്ലോ;+

      അങ്ങയെ അഭയമാ​ക്കു​ന്ന​വർക്കു സകല മനുഷ്യ​രു​ടെ​യും കൺമു​ന്നിൽവെച്ച്‌ അങ്ങ്‌ നന്മ ചെയ്‌തി​രി​ക്കു​ന്ന​ല്ലോ.+

  • യശയ്യ 63:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  7 യഹോവ ഇസ്രാ​യേൽഗൃ​ഹ​ത്തിന്‌ അനേകം നന്മകൾ ചെയ്‌ത​തി​നാൽ,

      കരുണ​യോ​ടും വലിയ അചഞ്ചല​സ്‌നേ​ഹ​ത്തോ​ടും കൂടെ

      യഹോവ ഞങ്ങൾക്കു​വേണ്ടി ഇതെല്ലാം ചെയ്‌തു​ത​ന്ന​തി​നാൽ,+

      യഹോവ കാണിച്ച അചഞ്ചല​സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും

      ദൈവ​ത്തി​ന്റെ പ്രശം​സാർഹ​മായ പ്രവൃ​ത്തി​ക​ളെ​ക്കു​റി​ച്ചും ഞാൻ സംസാ​രി​ക്കും.

  • യിരെമ്യ 31:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 അവർ സീയോൻമ​ല​മു​ക​ളിൽ ചെന്ന്‌ സന്തോ​ഷി​ച്ചാർക്കും.+

      ധാന്യം, പുതു​വീഞ്ഞ്‌,+ എണ്ണ,

      ആട്ടിൻകു​ട്ടി​കൾ, കന്നുകാലിക്കിടാങ്ങൾ+ എന്നിങ്ങനെ

      യഹോ​വ​യു​ടെ നന്മയാൽ* അവരുടെ മുഖം ശോഭി​ക്കും.

      അവർ നല്ല നീരൊ​ഴു​ക്കുള്ള ഒരു തോട്ടം​പോ​ലെ​യാ​കും.+

      ഇനി ഒരിക്ക​ലും അവർ വാടി​ത്ത​ള​രില്ല.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക