17 എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും മുകളിൽനിന്ന്,+ ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവിൽനിന്ന്,+ വരുന്നു. പിതാവ് മാറ്റമില്ലാത്തവനാണ്, മാറിക്കൊണ്ടിരിക്കുന്ന നിഴൽപോലെയല്ല.+
9 എന്നാൽ നിങ്ങൾ, ഇരുളിൽനിന്ന് തന്റെ അത്ഭുതകരമായ പ്രകാശത്തിലേക്കു+ നിങ്ങളെ വിളിച്ച ദൈവത്തിന്റെ “നന്മയെ* എല്ലായിടത്തും അറിയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനവും+ രാജകീയ പുരോഹിതസംഘവും വിശുദ്ധജനതയും+ ദൈവത്തിന്റെ പ്രത്യേകസ്വത്തായ ജനവും”+ ആണ്.