-
2 ദിനവൃത്താന്തം 32:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 അപ്പോൾ യഹോവ ഒരു ദൂതനെ അയച്ച് അസീറിയൻ പാളയത്തിലെ എല്ലാ വീരയോദ്ധാക്കളെയും നായകന്മാരെയും സൈനികമേധാവികളെയും കൊന്നുകളഞ്ഞു.+ അങ്ങനെ അസീറിയൻ രാജാവ് നാണംകെട്ട് സ്വദേശത്തേക്കു തിരിച്ചുപോയി. പിന്നീട് അസീറിയൻ രാജാവ് അയാളുടെ ദൈവത്തിന്റെ ഭവനത്തിൽ* ചെന്നപ്പോൾ അയാളുടെ ചില ആൺമക്കൾതന്നെ അയാളെ വാളുകൊണ്ട് വെട്ടിക്കൊന്നു.+
-
-
യശയ്യ 37:37, 38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
37 അപ്പോൾ അസീറിയൻ രാജാവായ സൻഹെരീബ് നിനെവെയിലേക്കു+ തിരിച്ചുപോയി അവിടെ താമസിച്ചു.+ 38 ഒരു ദിവസം സൻഹെരീബ് അയാളുടെ ദൈവമായ നിസ്രോക്കിന്റെ ഭവനത്തിൽ* കുമ്പിടുമ്പോൾ മക്കളായ അദ്രമേലെക്കും ശരേസെരും വന്ന് അയാളെ വാളുകൊണ്ട് വെട്ടിക്കൊന്ന്+ അരാരാത്ത് ദേശത്തേക്കു രക്ഷപ്പെട്ടു.+ അയാളുടെ മകൻ ഏസെർ-ഹദ്ദോൻ+ അടുത്ത രാജാവായി.
-