-
ലൂക്കോസ് 7:24-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 യോഹന്നാന്റെ ദൂതന്മാർ പോയിക്കഴിഞ്ഞപ്പോൾ യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്തു കാണാനാണു വിജനഭൂമിയിലേക്കു പോയത്? കാറ്റത്ത് ആടിയുലയുന്ന ഈറ്റയോ?+ 25 അല്ല, നിങ്ങൾ എന്തു കാണാനാണു പോയത്? പട്ടുവസ്ത്രം* ധരിച്ച മനുഷ്യനെയോ?+ പട്ടുവസ്ത്രങ്ങൾ ധരിച്ച് ആഡംബരത്തോടെ ജീവിക്കുന്നവർ രാജകൊട്ടാരങ്ങളിലല്ലേ ഉള്ളത്? 26 അപ്പോൾപ്പിന്നെ നിങ്ങൾ എന്തിനു പോയി? ഒരു പ്രവാചകനെ കാണാനോ? ശരിയാണ്, എന്നാൽ പ്രവാചകനിലും വലിയവനെത്തന്നെ+ എന്നു ഞാൻ പറയുന്നു. 27 ‘ഇതാ, ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു; അവൻ മുമ്പേ പോയി നിനക്കു വഴി ഒരുക്കും’+ എന്ന് എഴുതിയിരിക്കുന്നത് ഈ യോഹന്നാനെക്കുറിച്ചാണ്. 28 സ്ത്രീകൾക്കു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവനായി ആരുമില്ല. എന്നാൽ ദൈവരാജ്യത്തിലെ ചെറിയവരിൽ ഒരാൾപ്പോലും യോഹന്നാനെക്കാൾ വലിയവനാണ് എന്നു ഞാൻ നിങ്ങളോടു പറയുന്നു.”+
-