വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 9:27
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 27 യേശു അവിടെനിന്ന്‌ പോകുന്ന വഴിക്ക്‌ രണ്ട്‌ അന്ധർ,+ “ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്നു വിളിച്ചുപറഞ്ഞുകൊണ്ട്‌ യേശുവിന്റെ പിന്നാലെ ചെന്നു.

  • മർക്കോസ്‌ 10:46-52
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 46 പിന്നെ അവർ യരീഹൊയിൽ എത്തി. ശിഷ്യന്മാരോടും ഒരു വലിയ ജനക്കൂട്ടത്തോടും ഒപ്പം യേശു യരീഹൊ വിട്ട്‌ പോകുമ്പോൾ ബർത്തിമായി (തിമായിയുടെ മകൻ) എന്ന അന്ധനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരിപ്പുണ്ടായിരുന്നു.+ 47 നസറെത്തുകാരനായ യേശുവാണ്‌ അതുവഴി പോകുന്നതെന്നു കേട്ടപ്പോൾ അയാൾ, “ദാവീദുപുത്രാ,+ യേശുവേ, എന്നോടു കരുണ തോന്നേണമേ”+ എന്ന്‌ ഉറക്കെ വിളിച്ചുപറയാൻതുടങ്ങി. 48 പലരും മിണ്ടാതിരിക്കാൻ പറഞ്ഞ്‌ ശകാരിച്ചെങ്കിലും അയാൾ, “ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ” എന്നു കൂടുതൽ ഉറക്കെ വിളിച്ചുപറഞ്ഞു. 49 യേശു നിന്നിട്ട്‌, “അയാളെ ഇങ്ങു വിളിക്കൂ” എന്നു പറഞ്ഞു. അവർ അന്ധനായ ആ മനുഷ്യനെ വിളിച്ചു. അവർ പറഞ്ഞു: “ധൈര്യമായിരിക്കൂ. യേശു നിന്നെ വിളിക്കുന്നു. എഴുന്നേറ്റ്‌ വരൂ.” 50 അപ്പോൾ അയാൾ തന്റെ പുറങ്കുപ്പായം വലിച്ചെറിഞ്ഞ്‌ ചാടിയെഴുന്നേറ്റ്‌ യേശുവിന്റെ അടുത്ത്‌ ചെന്നു. 51 “ഞാൻ എന്താണു ചെയ്‌തുതരേണ്ടത്‌ ” എന്ന്‌ യേശു ചോദിച്ചപ്പോൾ, “റബ്ബോനീ,+ എനിക്കു കാഴ്‌ച തിരിച്ചുകിട്ടണം” എന്ന്‌ അന്ധനായ ആ മനുഷ്യൻ പറഞ്ഞു. 52 യേശു അയാളോടു പറഞ്ഞു: “പൊയ്‌ക്കൊള്ളൂ. നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.”*+ ഉടനെ ബർത്തിമായിക്കു കാഴ്‌ച തിരിച്ചുകിട്ടി.+ യാത്രയിൽ അയാളും യേശുവിനെ അനുഗമിച്ചു.

  • ലൂക്കോസ്‌ 18:35-43
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 35 യേശു യരീ​ഹൊ​യോട്‌ അടുത്തു. ഒരു അന്ധൻ ഭിക്ഷ യാചി​ച്ചു​കൊണ്ട്‌ വഴിയ​രി​കെ ഇരിപ്പു​ണ്ടാ​യി​രു​ന്നു.+ 36 ജനക്കൂട്ടം കടന്നു​പോ​കുന്ന ശബ്ദം കേട്ട​പ്പോൾ അത്‌ എന്താ​ണെന്ന്‌ അയാൾ തിരക്കി. 37 അവർ അയാ​ളോട്‌, “നസറെ​ത്തു​കാ​ര​നായ യേശു ഇതുവഴി പോകു​ന്നുണ്ട്‌” എന്ന്‌ അറിയി​ച്ചു. 38 അപ്പോൾ അന്ധൻ, “യേശുവേ, ദാവീ​ദു​പു​ത്രാ, എന്നോടു കരുണ കാണി​ക്കണേ” എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 39 മുന്നിൽ നടന്നി​രു​ന്നവർ, മിണ്ടാ​തി​രി​ക്കാൻ പറഞ്ഞ്‌ ശകാരി​ച്ചെ​ങ്കി​ലും അയാൾ, “ദാവീ​ദു​പു​ത്രാ, എന്നോടു കരുണ കാണി​ക്കണേ” എന്നു കൂടുതൽ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 40 അപ്പോൾ യേശു നിന്നു. ആ മനുഷ്യ​നെ തന്റെ അടുത്ത്‌ കൊണ്ടു​വ​രാൻ കല്‌പി​ച്ചു. അയാൾ അടുത്ത്‌ വന്നപ്പോൾ യേശു, 41 “ഞാൻ എന്താണു ചെയ്‌തു​ത​രേ​ണ്ടത്‌” എന്നു ചോദി​ച്ചു. “കർത്താവേ, എനിക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടണം” എന്ന്‌ അയാൾ പറഞ്ഞു. 42 അപ്പോൾ യേശു പറഞ്ഞു: “നിനക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടട്ടെ! നിന്റെ വിശ്വാ​സം നിന്നെ സുഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.”*+ 43 അപ്പോൾത്തന്നെ അന്ധനു കാഴ്‌ച തിരി​ച്ചു​കി​ട്ടി. ദൈവത്തെ വാഴ്‌ത്തി​ക്കൊണ്ട്‌ അയാൾ യേശു​വി​നെ അനുഗ​മി​ച്ചു.+ ഇതു കണ്ട്‌ ജനമെ​ല്ലാം ദൈവത്തെ സ്‌തു​തി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക