-
ലൂക്കോസ് 10:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 എന്നാൽ ഏതെങ്കിലും ഒരു നഗരത്തിൽ ചെല്ലുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ അവിടത്തെ പ്രധാനതെരുവുകളിൽ ചെന്ന് ഇങ്ങനെ പറയുക: 11 ‘നിങ്ങളുടെ നഗരത്തിൽനിന്ന് ഞങ്ങളുടെ കാലിൽ പറ്റിയ പൊടിപോലും ഞങ്ങൾ നിങ്ങളുടെ നേരെ തട്ടിക്കളഞ്ഞിട്ട് പോകുന്നു.+ എന്നാൽ ഒരു കാര്യം അറിഞ്ഞുകൊള്ളൂ: ദൈവരാജ്യം അടുത്ത് എത്തിയിരിക്കുന്നു.’
-
-
പ്രവൃത്തികൾ 13:50, 51വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
50 എന്നാൽ ജൂതന്മാർ ദൈവഭക്തരായ ചില പ്രമുഖസ്ത്രീകളെയും നഗരത്തിലെ പ്രമാണിമാരെയും പൗലോസിനും ബർന്നബാസിനും നേരെ ഇളക്കിവിട്ടു. അങ്ങനെ അവർ അവരെ ഉപദ്രവിച്ച്+ അവരുടെ നാട്ടിൽനിന്ന് പുറത്താക്കിക്കളഞ്ഞു. 51 അതുകൊണ്ട് അവർ കാലിലെ പൊടി അവർക്കു നേരെ തട്ടിക്കളഞ്ഞിട്ട് ഇക്കോന്യയിലേക്കു പോയി.+
-