-
സംഖ്യ 15:38, 39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
38 “നീ ഇസ്രായേല്യരോട് അവരുടെ വസ്ത്രത്തിന്റെ താഴത്തെ വിളുമ്പിൽ തൊങ്ങലുകൾ പിടിപ്പിക്കാൻ പറയണം. തലമുറതോറും അവർ അതു ചെയ്യണം. താഴത്തെ വിളുമ്പിലെ തൊങ്ങലുകളുടെ മുകളിലായി വസ്ത്രത്തിൽ അവർ ഒരു നീലച്ചരടും പിടിപ്പിക്കണം.+ 39 ‘തൊങ്ങലുകൾ കാണുമ്പോൾ നിങ്ങൾ യഹോവയുടെ കല്പനകളെല്ലാം ഓർക്കുകയും അനുസരിക്കുകയും ചെയ്യാനായി അവ പിടിപ്പിക്കണം.+ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെയും കണ്ണുകളെയും അനുസരിച്ച് നടക്കരുത്. അവ നിങ്ങളെ ആത്മീയവേശ്യാവൃത്തിയിലേക്കാണു നയിക്കുക.+
-
-
മർക്കോസ് 5:25-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 രക്തസ്രാവം+ കാരണം 12 വർഷമായി+ കഷ്ടപ്പെട്ടിരുന്ന ഒരു സ്‌ത്രീ അക്കൂട്ടത്തിലുണ്ടായിരുന്നു; 26 പല വൈദ്യന്മാരുടെ അടുത്ത് പോയി വല്ലാതെ കഷ്ടപ്പെടുകയും തനിക്കുള്ളതെല്ലാം ചെലവാക്കുകയും ചെയ്‌തിട്ടും ആ സ്‌ത്രീയുടെ സ്ഥിതി വഷളായതല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല. 27 യേശു ചെയ്‌തതിനെക്കുറിച്ചൊക്കെ കേട്ടറിഞ്ഞ ആ സ്‌ത്രീ ജനക്കൂട്ടത്തിന് ഇടയിലൂടെ യേശുവിന്റെ പിന്നിൽ എത്തി പുറങ്കുപ്പായത്തിൽ തൊട്ടു.+ 28 കാരണം “യേശുവിന്റെ പുറങ്കുപ്പായത്തിലൊന്നു തൊട്ടാൽ മതി, എന്റെ അസുഖം മാറും”*+ എന്ന് ആ സ്‌ത്രീയുടെ മനസ്സു പറയുന്നുണ്ടായിരുന്നു.
-