21 അവിടെനിന്ന് പോകുമ്പോൾ സഹോദരന്മാരായ വേറെ രണ്ടു പേരെ കണ്ടു, സെബെദിയുടെ മകനായ യാക്കോബും സഹോദരൻ യോഹന്നാനും.+ അവർ അപ്പനായ സെബെദിയോടൊപ്പം വള്ളത്തിൽ ഇരുന്ന് വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു.+
2 12 അപ്പോസ്‌തലന്മാരുടെ പേരുകൾ:+ പത്രോസ്+ എന്നും പേരുള്ള ശിമോൻ, ശിമോന്റെ സഹോദരനായ അന്ത്രയോസ്,+ സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ,+
55 യേശുവിനു ശുശ്രൂഷ ചെയ്യാൻ ഗലീലയിൽനിന്ന് യേശുവിനെ അനുഗമിച്ച കുറെ സ്‌ത്രീകൾ ഇതെല്ലാം നോക്കിക്കൊണ്ട് ദൂരെ നിൽപ്പുണ്ടായിരുന്നു.+56 മഗ്‌ദലക്കാരി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും+ അക്കൂട്ടത്തിലുണ്ടായിരുന്നു.