-
മത്തായി 22:42-45വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
42 “ക്രിസ്‌തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? ക്രിസ്‌തു ആരുടെ മകനാണ്?” “ദാവീദിന്റെ”+ എന്ന് അവർ പറഞ്ഞു. 43 യേശു അവരോടു ചോദിച്ചു: “പിന്നെ എങ്ങനെയാണു ദാവീദ് ദൈവാത്മാവിന്റെ പ്രചോദനത്താൽ+ ക്രിസ്‌തുവിനെ കർത്താവ് എന്നു വിളിക്കുന്നത്? 44 ‘“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക” എന്ന് യഹോവ എന്റെ കർത്താവിനോടു പറഞ്ഞു’+ എന്നു ദാവീദ് പറഞ്ഞല്ലോ. 45 ദാവീദ് ക്രിസ്‌തുവിനെ ‘കർത്താവ് ’ എന്നു വിളിക്കുന്നെങ്കിൽ ക്രിസ്‌തു എങ്ങനെ ദാവീദിന്റെ മകനാകും?”+
-
-
ലൂക്കോസ് 20:41-44വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
41 പിന്നെ യേശു അവരോടു ചോദിച്ചു: “ക്രിസ്‌തു ദാവീദിന്റെ മകനാണെന്നു പറയുന്നത് എങ്ങനെ ശരിയാകും?+ 42 സങ്കീർത്തനപുസ്തകത്തിൽ ദാവീദുതന്നെ, ‘യഹോവ എന്റെ കർത്താവിനോട്, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ 43 എന്റെ വലതുവശത്ത് ഇരിക്കുക”+ എന്നു പറഞ്ഞു’ എന്നു പറയുന്നില്ലേ? 44 ദാവീദ് ക്രിസ്‌തുവിനെ ‘കർത്താവ്’ എന്നു വിളിക്കുന്ന സ്ഥിതിക്കു ക്രിസ്‌തു എങ്ങനെ ദാവീദിന്റെ മകനാകും?”
-