7 “നിന്റെയും നിന്റെ സന്തതിയുടെയും* ദൈവമായിരിക്കുമെന്ന ഉടമ്പടി ഞാൻ പാലിക്കും. ഇതു നിന്നോടും+ തലമുറകളോളം നിന്റെ സന്തതിയോടും* ഉള്ള എന്റെ ശാശ്വതമായ ഉടമ്പടിയായിരിക്കും.
42 അവർ അങ്ങനെ ചെയ്യുന്നപക്ഷം, ഞാൻ യാക്കോബുമായുള്ള എന്റെ ഉടമ്പടിയും+ യിസ്ഹാക്കുമായുള്ള എന്റെ ഉടമ്പടിയും+ അബ്രാഹാമുമായുള്ള എന്റെ ഉടമ്പടിയും+ ഓർക്കും. ദേശത്തെയും ഞാൻ ഓർക്കും.
31 നിങ്ങളുടെ ദൈവമായ യഹോവ കരുണാമയനായ ദൈവമാണല്ലോ.+ ദൈവം നിങ്ങളെ ഉപേക്ഷിക്കുകയോ നിങ്ങളെ നശിപ്പിക്കുകയോ നിങ്ങളുടെ പൂർവികർക്കു സത്യം ചെയ്‌ത് നൽകിയ ഉടമ്പടി മറന്നുകളയുകയോ ഇല്ല.+