-
ലൂക്കോസ് 1:67വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
67 അവന്റെ അപ്പനായ സെഖര്യ പരിശുദ്ധാത്മാവ് നിറഞ്ഞ് ഇങ്ങനെ പ്രവചിച്ചു:
-
-
ലൂക്കോസ് 3:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അങ്ങനെ, യോഹന്നാൻ യോർദാനു ചുറ്റുമുള്ള നാടുകളിലൊക്കെ പോയി, പാപങ്ങളുടെ ക്ഷമയ്ക്കായുള്ള മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്നാനം ഏൽക്കണമെന്നു പ്രസംഗിച്ചുകൊണ്ടിരുന്നു.+ 4 ഇതിനെക്കുറിച്ച് യശയ്യ പ്രവാചകന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “വിജനഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം: ‘യഹോവയ്ക്കു വഴി ഒരുക്കുക; ദൈവത്തിന്റെ പാതകൾ നേരെയാക്കുക.+
-
-
ലൂക്കോസ് 7:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 ‘ഇതാ, ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു; അവൻ മുമ്പേ പോയി നിനക്കു വഴി ഒരുക്കും’+ എന്ന് എഴുതിയിരിക്കുന്നത് ഈ യോഹന്നാനെക്കുറിച്ചാണ്. 28 സ്ത്രീകൾക്കു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവനായി ആരുമില്ല. എന്നാൽ ദൈവരാജ്യത്തിലെ ചെറിയവരിൽ ഒരാൾപ്പോലും യോഹന്നാനെക്കാൾ വലിയവനാണ് എന്നു ഞാൻ നിങ്ങളോടു പറയുന്നു.”+
-