-
യോഹന്നാൻ 17:20-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 “അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം കേട്ട് എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. 21 പിതാവേ, അങ്ങ് എന്നോടും ഞാൻ അങ്ങയോടും യോജിപ്പിലായിരിക്കുന്നതുപോലെ+ അവർ എല്ലാവരും ഒന്നായിരിക്കാനും+ അവരും നമ്മളോടു യോജിപ്പിലായിരിക്കാനും വേണ്ടി ഞാൻ അപേക്ഷിക്കുന്നു. അങ്ങനെ അങ്ങാണ് എന്നെ അയച്ചതെന്നു ലോകത്തിനു വിശ്വാസംവരട്ടെ. 22 നമ്മൾ ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന്+ അങ്ങ് എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. 23 അങ്ങ് എന്നോടും ഞാൻ അവരോടും യോജിപ്പിലായതുകൊണ്ട് അവരെല്ലാം ഒന്നായിത്തീരും.+ അങ്ങനെ അങ്ങ് എന്നെ അയച്ചെന്നും എന്നെ സ്നേഹിച്ചതുപോലെതന്നെ അവരെയും സ്നേഹിച്ചെന്നും ലോകം അറിയട്ടെ.
-