49 എന്റെ പിതാവ് വാഗ്ദാനം ചെയ്‌തതു ഞാൻ നിങ്ങളുടെ മേൽ അയയ്ക്കാൻപോകുന്നു. ഉയരത്തിൽനിന്ന് ശക്തി ലഭിക്കുന്നതുവരെ നിങ്ങൾ ഈ നഗരത്തിൽത്തന്നെ താമസിക്കുക.”+
26 ഞാൻ പിതാവിന്റെ അടുത്തുനിന്ന് നിങ്ങളുടെ അടുത്തേക്ക് ഒരു സഹായിയെ അയയ്‌ക്കും. അതു പിതാവിൽനിന്ന് വരുന്ന സത്യത്തിന്റെ ആത്മാവാണ്.+ ആ സഹായി വരുമ്പോൾ എന്നെക്കുറിച്ച് സാക്ഷി പറയും.+
26 അതുപോലെതന്നെ നമ്മൾ ദുർബലരായിരിക്കുമ്പോൾ ദൈവാത്മാവ് നമ്മുടെ സഹായത്തിന് എത്തുന്നു:+ എന്തു പറഞ്ഞ് പ്രാർഥിക്കണമെന്ന് അറിഞ്ഞുകൂടാ എന്നതാണു ചിലപ്പോൾ നമ്മുടെ പ്രശ്‌നം. എന്നാൽ നമ്മുടെ നിശ്ശബ്ദമായ* ഞരക്കത്തോടൊപ്പം ദൈവാത്മാവ് നമുക്കുവേണ്ടി അപേക്ഷിക്കുന്നു.