വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 16:33
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 33 ഞാൻ മുഖാ​ന്തരം നിങ്ങൾക്കു സമാധാ​ന​മു​ണ്ടാ​കാ​നാണ്‌ ഈ കാര്യങ്ങൾ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞത്‌.+ ഈ ലോക​ത്തിൽ നിങ്ങൾക്കു കഷ്ടതകളുണ്ടാകും.+ എങ്കിലും ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.”+

  • എഫെസ്യർ 2:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 കാരണം രണ്ടു കൂട്ട​രെ​യും തമ്മിൽ വേർതി​രി​ക്കുന്ന, അവർക്കി​ട​യി​ലെ മതിൽ ഇടിച്ചുകളഞ്ഞ്‌+ അവരെ ഒന്നിപ്പിച്ചുകൊണ്ട്‌+ ക്രിസ്‌തു സമാധാ​നം വരുത്തി.+

  • ഫിലിപ്പിയർ 4:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 ഒന്നിനെക്കുറിച്ചും ഉത്‌ക​ണ്‌ഠപ്പെടേണ്ടാ.+ കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂടെ​യും ഉള്ളുരു​കി​യുള്ള യാചന​യി​ലൂടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​കളോ​ടെ ദൈവത്തെ അറിയി​ക്കുക.+ 7 അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവസമാധാനം+ നിങ്ങളു​ടെ ഹൃദയത്തെയും+ മനസ്സിനെയും* ക്രിസ്‌തു​യേശു മുഖാ​ന്തരം കാക്കും.

  • കൊലോസ്യർ 3:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 ക്രിസ്‌തുവിന്റെ സമാധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങളെ ഭരിക്കട്ടെ.*+ ആ സമാധാ​ന​ത്തിലേ​ക്കാ​ണ​ല്ലോ നിങ്ങളെ ഒരൊറ്റ ശരീര​മാ​യി വിളി​ച്ചത്‌. നിങ്ങൾ നന്ദിയു​ള്ള​വ​രാണെന്നു കാണി​ക്കു​ക​യും വേണം.

  • 2 തെസ്സലോനിക്യർ 3:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 സമാധാനത്തിന്റെ കർത്താവ്‌ എപ്പോ​ഴും എല്ലാ വിധത്തി​ലും നിങ്ങൾക്കു സമാധാ​നം തരട്ടെ.+ കർത്താവ്‌ നിങ്ങളു​ടെ എല്ലാവ​രുടെ​യും​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക