-
മത്തായി 26:69, 70വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
69 ഈ സമയത്ത് പത്രോസ് പുറത്ത് നടുമുറ്റത്ത് ഇരിക്കുകയായിരുന്നു. ഒരു വേലക്കാരിപ്പെൺകുട്ടി പത്രോസിന്റെ അടുത്ത് വന്ന്, “ഗലീലക്കാരനായ യേശുവിന്റെകൂടെ താങ്കളുമുണ്ടായിരുന്നല്ലോ”+ എന്നു പറഞ്ഞു. 70 എന്നാൽ അവരുടെയെല്ലാം മുന്നിൽവെച്ച് അതു നിഷേധിച്ചുകൊണ്ട് പത്രോസ് പറഞ്ഞു: “നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല.”
-
-
മർക്കോസ് 14:66-68വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
66 പത്രോസ് താഴെ നടുമുറ്റത്ത് തീ കാഞ്ഞുകൊണ്ടിരിക്കുമ്പോൾ മഹാപുരോഹിതന്റെ ഒരു വേലക്കാരിപ്പെൺകുട്ടി അവിടെ എത്തി.+ 67 പത്രോസിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അവൾ, “താങ്കളും ആ നസറെത്തുകാരനായ യേശുവിന്റെകൂടെയുണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു. 68 എന്നാൽ അതു നിഷേധിച്ചുകൊണ്ട് പത്രോസ് പറഞ്ഞു: “എനിക്ക് അയാളെ അറിയില്ല.* നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല.” എന്നിട്ട് പത്രോസ് പുറത്ത് പടിപ്പുരയിലേക്കു പോയി.
-
-
ലൂക്കോസ് 22:55-57വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
55 അവരെല്ലാം നടുമുറ്റത്ത് തീ കായാൻ ഇരുന്നപ്പോൾ പത്രോസും അക്കൂട്ടത്തിലുണ്ടായിരുന്നു.+ 56 അപ്പോൾ ഒരു വേലക്കാരിപ്പെൺകുട്ടി തീയുടെ വെളിച്ചത്തിൽ പത്രോസിനെ കണ്ടിട്ട് സൂക്ഷിച്ചുനോക്കി, “ഇയാളും ആ മനുഷ്യന്റെകൂടെയുണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു. 57 എന്നാൽ പത്രോസ് അതു നിഷേധിച്ചുകൊണ്ട് അവളോട്, “എനിക്ക് അയാളെ അറിയില്ല” എന്നു പറഞ്ഞു.+
-