33 ഞാൻ മുഖാന്തരം നിങ്ങൾക്കു സമാധാനമുണ്ടാകാനാണ് ഈ കാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞത്.+ ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടതകളുണ്ടാകും.+ എങ്കിലും ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.”+
18 ദൈവത്തിൽനിന്ന് ജനിച്ചവർ ആരും പാപം ചെയ്യുന്നതു ശീലമാക്കില്ലെന്നു നമുക്ക് അറിയാം. ദൈവത്തിൽനിന്ന് ജനിച്ചവൻ* അയാളെ കാക്കുന്നു; അതുകൊണ്ട് ദുഷ്ടന് അയാളെ തൊടാൻപോലും പറ്റില്ല.+