സഭകൾ മറക്കുന്നു “പ്രഥമവും പ്രധാനവുമായ കൃത്യം”
ക്രിസ്ത്യാനികളുടെ പ്രഥമവും പ്രധാനവുമായ കൃത്യം “രാജ്യത്തിന്റെ സുവാർത്ത [സുവിശേഷം]” പ്രസംഗിക്കുകയാണെന്ന് യേശു പറഞ്ഞു. (മത്തായി 24:14) പകരം ലോകത്തിനു ചുററുമുള്ള സഭകൾ മിക്കപ്പോഴും തങ്ങളുടെ ഇടവകാംഗങ്ങളോട് ചില രാഷ്ട്രീയ തീരുമാനങ്ങൾ ചെയ്യാൻ ശുപാർശചെയ്യുന്നു. വാചാപ്രസംഗങ്ങളിലൂടെയും പ്രസ്സിലൂടെയും ഇടയലേഖനങ്ങളിലൂടെയും പോലും യുദ്ധങ്ങളെയും സ്ഥാപിതഭരണകൂടങ്ങളോടു പോരാടുന്ന മററ് അക്രമാസക്ത പ്രസ്ഥാനങ്ങളെയും പിന്താങ്ങാൻ അയ്മേനികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. വിവിധ രാഷ്ട്രീയ കാരണങ്ങളാൽ ബോയ്ക്കോട്ടുകളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കാൻ അവർ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
സഭകളുടെ പ്രധാന ദൗത്യം അപ്രധാനമായിത്തീർന്നിരിക്കുന്നുവെന്ന് ഡച്ച് പത്രികയായ കേർക്കൻ തിയോളജി (സഭയും ദൈവശാസ്ത്രവും) പറയത്തക്കവണ്ണം ഈ രാഷ്ട്രീയ ഇടപെടലിന് സഭകളിൽനിന്ന് വളരെയധികം ശ്രദ്ധ ലഭിച്ചിരിക്കുന്നു. അത് ആലസ ഈസ പൊളിററിയക, മാർ പൊളിററിയക ഈസ നിയററ ആലസ (എല്ലാം രാഷ്ട്രീയമാണ്, എന്നാൽ രാഷ്ട്രീയം എല്ലാമല്ല) എന്ന പുസ്തകം സംബന്ധിച്ച അതിന്റെ അവലോകനത്തിൽ അത് ഇങ്ങനെ പ്രസ്താവിച്ചു: “സഭ . . . ദൃഢമായ രാഷ്ട്രീയ പ്രസ്താവനകളിൽനിന്ന് വളരെ അകന്നുനിൽക്കണം. . . . അതിന്റെ പ്രഥമവും പ്രധാനവുമായ കൃത്യം സുവിശേഷം പ്രസിദ്ധമാക്കുകയെന്നതാണ്!” (g89 4/8)