പാടലവർണ്ണത്തിൽ ഒരു അത്യത്ഭുതം
ജ്വലിക്കുന്ന ഒരു പക്ഷി! ജീവൻ ജ്വാലകളിൽ ഒടുക്കുകയും പിന്നീട് ആ ചാരത്തിൽനിന്ന് പുനർജ്ജനിക്കുകയുംചെയ്യുന്ന ഒരു ഇതിഹാസപക്ഷിയായ ഫീനിക്സിനെ പുരാതനഗ്രീക്കുകാർ അങ്ങനെയാണ് വർണ്ണിച്ചിരുന്നത്. നൂററാണ്ടുകൾക്കുമുമ്പ് ഫീനിക്സിന്റെ നാമം ഒരു യഥാർത്ഥ പക്ഷിയായ മരാളത്തിന് നൽകപ്പെട്ടു. ഒരു ഇതിഹാസപാത്രത്തിന് എന്നെങ്കിലും ചെയ്യാൻകഴിഞ്ഞിട്ടുള്ളതിനെക്കാൾ മെച്ചമായി അത് അതിന്റെ പേരിനെ അന്വർത്ഥമാക്കി ജീവിക്കുന്നു. ഇവയുടെ പറന്നുപോകുന്ന ഒരു പററം പകിട്ടേറിയ ഒരു ദൃശ്യത്തെക്കാൾ കവിഞ്ഞതാണ്—കരയുകയും മൂളലോടെ പറക്കുകയും ചെയ്യുന്ന, ആകാശം നിറക്കുന്ന പാടലവർണ്ണം, കറുപ്പ്, ശോഭയാർന്ന ചുവപ്പ് എന്നിവയുടെ ഒരു “അഗ്നിമയ ചീററൽ.”
ഒരു മരാളം ഒററക്കുതന്നെ പാദം മുതൽ ശിരസ്സുവരെ രൂപകല്പനയിലെ ഒരു അത്ഭുതമാണ്. ആഴം കുറഞ്ഞ വെള്ളത്തിൽ തീററി തിരഞ്ഞുകൊണ്ട് തല മുമ്പോട്ടും പിമ്പോട്ടും ചലിപ്പിക്കുമ്പോൾ കുളത്തിന്റെ അടിത്തട്ടിനു സമാന്തരമായി വരത്തക്കവണ്ണം അഗ്രം താഴോട്ടു വളഞ്ഞിരിക്കുന്ന ദീർഘായതമായ അടപ്പുള്ള ഒരു പെട്ടിയായ അതിന്റെ ചുണ്ടിനെക്കുറിച്ചു പരിചിന്തിക്കുക. നാവ് ജലം അകത്തേക്കും പുറത്തേക്കും പമ്പുചെയ്യവേ, ആൽഗയുടെയും അതുപോലെയുള്ളവയുടെയും ഭക്ഷ്യയോഗ്യമായ ചെറിയ അംശങ്ങളെ കെണിയിൽപെടുത്തുമ്പോൾ വലിയ വസ്തുക്കളെ പുറത്തുനിർത്തുന്നതിനായി ചുണ്ടിനുള്ളിൽ കുററിരോമങ്ങളുടെ നിരയുണ്ട്. ചെറിയ ചെമ്മീനുകളെ അവയുടെ അണ്ണാക്കിൽനിന്ന് വളരുന്ന അസ്ഥിഫലകങ്ങൾക്കിടയിലൂടെ അരിച്ചെടുക്കുന്ന തിമിംഗലങ്ങൾമാത്രമെ അപ്രകാരം തീററി തിന്നുന്നുള്ളു.
മരാളത്തിന്റെ കഴുത്തും കാലുകളും ആനുപാതികമായി ഏതൊരു പക്ഷിയുടേതിനെക്കാളും നീണ്ടവയാണ്. മരാളത്തിന് ആറടിയിൽപരം ഉയർന്നുനിൽക്കാം. അതിന്റെ പൊയ്ക്കാൽ സമാന കാലുകൾ ആഴം കുറഞ്ഞതും ഉപ്പുവെള്ളമുള്ളതുമായ തടാകങ്ങളിലെ ജീവിതത്തിന് യോജിച്ചതാണ്. അത് ജലത്തിൽ നിൽക്കുമ്പോൾത്തന്നെ വിശ്രമിക്കുന്നു, ഇരപിടിയൻമാരിൽനിന്ന് സുരക്ഷിതമായും ഏററവും അസാധാരണമായ ഒരു വിധത്തിലും—ഒററക്കാലിൽ നിൽക്കൽ. മരാളം ഒററക്കാലിൽ നിൽക്കുന്നത് മറെറ കാലിന് വിശ്രമം നൽകുന്നതിനാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒരു സവിശേഷ ഉപപേശി കാൽ ദൃഢമായി ഉറപ്പിക്കാൻ പക്ഷിയെ പ്രാപ്തമാക്കുന്നു. അങ്ങേയററത്തെ സമനിലാബോധവും സഹായത്തിനെത്തുന്നു.
മരാളത്തിന്റെ ഉത്ഭവം സംബന്ധിച്ച് പറയുക പരിണാമവാദികൾക്ക് ക്ലേശകരമാണ്. അവർക്ക് ചില വിധങ്ങളിൽ അത് ഒരു വാത്തയേപ്പോലെയാണ്. മററു ചില വിധങ്ങളിൽ ഒരു കൊക്കിനെപ്പോലെയാണ്. ഇനിയും ചില വിധങ്ങളിൽ അത് ബകംപോലെയും. അത് ഒരു തിമംഗലത്തെപ്പോലെ തീററി തിന്നുന്നുവെന്നും നിൽക്കുന്ന ഒരു ആടിനെപ്പോലെ ഉറങ്ങുന്നുവെന്നുംകൂടെ നമുക്ക് കൂട്ടിച്ചേർക്കാം. എന്നാൽ അത് എവിടെനിന്ന് വന്നുവെന്നതുസംബന്ധിച്ച് നമുക്ക് അന്ധാളിപ്പുണ്ടാകേണ്ടതില്ല. ബുദ്ധിശക്തിയുള്ള ഒരു രൂപസംവിധായകനുമാത്രമേ അത്തരം ഒരു അത്ഭുതത്തെ രൂപകല്പനചെയ്യാൻ കഴിയൂ. (g90 3⁄22)