“അത് വളച്ചുകെട്ടില്ലാത്തതാണ്”
ഈ പ്രക്ഷുബ്ധകാലങ്ങളിൽ വളർന്നുവരുന്നത് എളുപ്പമല്ല. യുവാക്കൾക്ക് അനവധി പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയും ഘനമേറിയ തീരുമാനങ്ങളെടുക്കുകയും ചെയ്യേണ്ടിവരുന്നു. എനിക്ക് മദ്യപിക്കാമോ? മയക്കുമരുന്നു കഴിക്കാമോ? എതിർലിംഗവർഗ്ഗത്തിൽപെട്ടവരുമായി ഏതു നടത്തയാണ് ഉചിതം? യുവാക്കൾക്ക് പ്രാവർത്തികമായ വളച്ചുകെട്ടില്ലാത്ത ഉത്തരങ്ങൾ ആവശ്യമാണ്. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം വായിച്ച് ഗ്രീൻസ്ബൊറോ, നോർത്ത് കരോലിനായിലെ ഒരു പെൺകുട്ടി ഇങ്ങനെ എഴുതി:
“ഞാൻ ഈ പുസ്തകത്തിന്റെ വായന വളരെയധികം ആസ്വദിച്ചു. ഇതിലടങ്ങിയിരിക്കുന്ന വസ്തുതകളും ബുദ്ധിയുപദേശങ്ങളും ഉചിതമായ മാർഗ്ഗരേഖകൾ സ്ഥാപിക്കാൻ ചെറുപ്പക്കാരെ സഹായിക്കുന്നതാണ്. ഈ പുസ്തകം സമഗ്രവും ഓരോ പ്രശ്നത്തിനും നല്ല ദൃഷ്ടാന്തങ്ങളടങ്ങിയതുമാണ്. ഒരിക്കൽ ഇതു വായിച്ചുതുടങ്ങിയാൽ നിങ്ങൾക്ക് അത് താഴെവെക്കാൻകഴിയില്ല, ഓരോ അദ്ധ്യായവും അത്രക്ക് രസമാണ്. അത് വളച്ചുകെട്ടുന്നില്ല എന്നുതന്നെ പറയാം, എന്നാൽ പ്രശ്നത്തിന് നേരിട്ടുള്ള ഉത്തരങ്ങൾ നൽകുന്നു.
“മൊത്തത്തിൽപറഞ്ഞാൽ, ഈ പുസ്തകം അനിവാര്യമായി അതിശയകരമാണ്, സത്യസന്ധമാണ്, ഗംഭീരമാണ്, . . . ഇതെത്ര ഉജ്ജ്വലമാണെന്ന് പ്രകടിപ്പിക്കാൻ വാക്കുകൾ പോരാ. എല്ലാവർക്കും, വിശേഷിച്ച് യുവജനങ്ങൾക്ക് ഞാൻ ഈ പുസ്തകം ശക്തമായി ശുപാർശചെയ്യുന്നു.”
നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ ആകർഷകമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള 320 പേജുള്ള ഈ പ്രസിദ്ധീകരണത്തിൽനിന്ന് പ്രയോജനമനുഭവിക്കുമെന്ന് ഞങ്ങൾ കരുതുന്നു. ഈ കൂപ്പൺ പൂരിപ്പിച്ച് അയച്ച് ഒരു പ്രതി സമ്പാദിക്കുക.
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന 320 പേജുള്ള പുസ്തകം ലഭിക്കാൻ എനിക്കാഗ്രഹമുണ്ട്. ഞാൻ 20 രൂപാ ഇതോടൊപ്പം അയക്കുന്നു.