വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 9/22 പേ. 26-27
  • ഒതുക്കമുള്ള ഫുറോഷിക്കി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒതുക്കമുള്ള ഫുറോഷിക്കി
  • ഉണരുക!—1994
  • സമാനമായ വിവരം
  • ടൈ കാലം വരുത്തിയ മാറ്റങ്ങൾ
    ഉണരുക!—2000
  • മനോജ്ഞമായ കിമോണോ—അതു അതിജീവിക്കുമോ?
    ഉണരുക!—1992
  • ഇതിന്റെയെല്ലാം പിന്നിൽ ആരാണ്‌?
    വീക്ഷാഗോപുരം—1998
  • കെന്റെ—രാജാക്കന്മാരുടെ വസ്‌ത്രം
    ഉണരുക!—2001
കൂടുതൽ കാണുക
ഉണരുക!—1994
g94 9/22 പേ. 26-27

ഒതുക്ക​മുള്ള ഫുറോ​ഷി​ക്കി

ജപ്പാനിലെ ഉണരുക! ലേഖകൻ

ഒരു ഫുറോ​ഷി​ക്കി ഒരു ജാപ്പനീസ്‌ പൊതി​യൽത്തു​ണി​യാണ്‌—വ്യത്യ​സ്‌ത​ത​യോ​ടു​കൂ​ടിയ ഒരു പൊതി​യൽത്തു​ണി. അതു മനോ​ഹ​ര​മാണ്‌. തൊട്ടാൽ സുഖം തോന്നും. അതു മനോ​ഹ​ര​മാ​യി കെട്ടാം. ഒരു ഫുറോ​ഷി​ക്കി തെര​ഞ്ഞെ​ടു​ക്കു​ന്ന​തും കെട്ടു​ന്ന​തും ഒരു ആയിര​ത്തിൽ പരം വർഷമാ​യി തലമു​റ​തോ​റും കൈമാ​റി​വന്ന ഒരു കലയായി ത്തീർന്നി​രി​ക്കു​ന്നു.

എല്ലാ തുണി​യും കൊള്ളു​ക​യില്ല. നിറവും ഡി​സൈ​നും വസ്‌തു​വു​മെ​ല്ലാം പരിചി​ന്തി​ക്ക​പ്പെ​ടണം. ഏതു ഫുറോ​ഷി​ക്കി ഉപയോ​ഗി​ക്ക​പ്പെ​ടു​മെന്നു നിശ്ചയി​ക്കു​ന്നത്‌ ഏതവസ​ര​മാ​ണെ​ന്നു​ള്ള​തു​കൂ​ടെ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ചെറി​യോ പ്ലം പൂക്കളോ പോ​ലെ​യുള്ള പരമ്പരാ​ഗത അലങ്കാ​ര​വ​സ്‌തു പ്രിൻറു​ചെ​യ്‌തി​രി​ക്കുന്ന ഒരു പട്ടുതു​ണി​കൊ​ണ്ടുള്ള ഫുറോ​ഷി​ക്കി​യിൽ പൊതിഞ്ഞ്‌ ഒരു സമ്മാനം കൊടു​ക്കാ​വു​ന്ന​താണ്‌. ചില​പ്പോൾ സ്വീകർത്താ​വു സമ്മാന​ത്തി​ന്റെ ഭാഗമാ​യി പൊതി​ച്ചൽകൂ​ടെ സ്വീക​രി​ക്ക​ണ​മെ​ന്നു​പോ​ലും ദാതാവു നിർബ​ന്ധി​ച്ചേ​ക്കാം.

തീർച്ച​യാ​യും, പൊതി​യൽത്തു​ണി​കൾ വിവിധ വലിപ്പ​മു​ള്ള​വ​യുണ്ട്‌, വിവിധ ഉദ്ദേശ്യ​ങ്ങൾക്കു പററി​യ​തും. ഉരുണ്ട തണ്ണിമത്തങ്ങ അവയിൽ പൊതി​യാം, അല്ലെങ്കിൽ നെൽ-പാനീ​യ​ത്തിൻറ ഉയരമുള്ള കുപ്പി​കൾപോ​ലും. ചില ഫുറോ​ഷി​ക്കി​കൾ വളരെ വലുതാ​ക​യാൽ മൂന്നോ നാലോ കിടക്ക​മെ​ത്തകൾ അവയിൽ പൊതി​യാം. വലിപ്പ​മുള്ള ഈ ഫുറോ​ഷി​ക്കി​കൾ സാധാ​ര​ണ​യാ​യി പരുത്തി​ത്തു​ണി കൊണ്ടു​ള്ള​താണ്‌, കളിവ​സ്‌ത്ര​മാ​യി അവയെ ഉപയോ​ഗി​ക്കാ​നി​ഷ്ട​പ്പെ​ടുന്ന കൊച്ചു​കു​ട്ടി​കൾക്ക്‌ അവ പ്രത്യേക ആകർഷ​ണ​വു​മാണ്‌. നേരേ​മ​റിച്ച്‌, ചില കുട്ടികൾ ഫുറോ​ഷി​ക്കി​യു​ടെ വളരെ ചെറിയ ശീലകൾ ഉപയോ​ഗി​ക്കു​ന്നു. യഥാർഥ​ത്തിൽ, തോർത്തു​ക​ളും തൂവാ​ല​ക​ളും മിനി ഫുറോ​ഷി​ക്കി​യെന്ന നിലയിൽ ഇരട്ട ഉപയോ​ഗ​മു​ള്ള​താ​ണെന്നു കുട്ടി​ക​ളു​ടെ ഭക്ഷണപ്പാ​ത്ര​ങ്ങ​ളി​ലേ​ക്കുള്ള ഒരു എത്തി​നോ​ട്ടം വെളി​പ്പെ​ടു​ത്തു​ന്നു. കുട്ടികൾ ഭക്ഷണം കഴിക്കു​ന്ന​തിന്‌ ഈ മിനി ഫുറോ​ഷി​ക്കി അഴിക്കു​മ്പോൾ വൃത്തി​യുള്ള തുണികൾ മേശവി​രി​യാ​യി ഉപയോ​ഗ​പ്പെ​ടു​ന്നു. എന്നാൽ മിക്ക ഫുറോ​ഷി​ക്കി​ക​ളും ഒരു സമചതുര സ്‌കാർഫി​ന്റെ വലിപ്പ​മു​ള്ള​താണ്‌.

പൊതി​യാ​നു​ള്ള വസ്‌തു തുണി​യു​ടെ നടുക്ക്‌ കോ​ണോ​ടു​കോൺ വെച്ചു പൊതി​യു​ന്ന​താ​ണു ജപ്പാനിൽ ഒരു ഫുറോ​ഷി​ക്കി ഉപയോ​ഗി​ക്കുന്ന സാധാരണ രീതി. പൊതി ദീർഘ​ച​തു​ര​മാ​ണെ​ങ്കിൽ വശങ്ങളിൽ കൂടു​ത​ലാ​യി കിടക്കുന്ന തുണി പൊതി​യിൽ ഭംഗി​യാ​യി മടക്കി​ച്ചു​റ​റു​ന്നു, ആദ്യം ഒരു വശവും പിന്നീട്‌ മറുവ​ശ​വും—തന്നിമി​ത്തം ഓരോ വശവും വ്യത്യ​സ്‌ത​ദി​ശ​യിൽ മടക്ക​പ്പെ​ടു​ന്നു. ഇത്‌ തുണി​യു​ടെ രണ്ടു കോണു​കൾ അററങ്ങ​ളിൽ തള്ളിനിൽക്കാ​നി​ട​യാ​ക്കു​ന്നു. ഇനിയാ​ണു പ്രയാ​സ​മുള്ള ഭാഗം. ഈ രണ്ടു കോണു​കൾ ഭംഗി​യാ​യി പൊതി​യു​ടെ മുകളിൽ കൊണ്ടു​വന്നു രണ്ടു കെട്ടു കെട്ടുന്നു. നല്ല കലാ​ബോ​ധ​ത്തോ​ടെ ഈ കെട്ടു കെട്ടി​യാൽ ഒടുവി​ലതു സുന്ദരി​യായ ചിത്ര​ശ​ല​ഭ​ത്തെ​പ്പോ​ലെ തോന്നി​ക്ക​ത്ത​ക്ക​വണ്ണം ഒരു ചെറിയ കെട്ടാ​യി​രി​ക്കും. എന്നിരു​ന്നാ​ലും പൊതി​യു​ടെ വലിപ്പ​മ​നു​സ​രി​ച്ചു ചിത്ര​ശ​ല​ഭ​ത്തി​ന്റെ “ചിറകു​കൾ” ഏറെയും ഒരു മുയലി​ന്റെ വീണു​കി​ട​ക്കുന്ന ചെവി​കൾപോ​ലെ​യും കാണ​പ്പെ​ട്ടേ​ക്കാം. എന്നാൽ നിരാ​ശ​പ്പെ​ടേണ്ട! ഏതാനും നിമി​ഷ​ങ്ങൾകൊണ്ട്‌ ഇവയെ മനോ​ഹ​ര​മായ ഒരു ചുരു​ക്കി​ക്കെ​ട്ടാ​ക്കാം.

ഒരു സമചതുര പൊതി​യിൽ ഫുറോ​ഷി​ക്കി​യു​ടെ എതിർമൂ​ലകൾ പൊതി​യു​ടെ മുകളിൽ ഒരു കെട്ടിനു മുകളിൽ മറെറാ​ന്നും​കൂ​ടെ​യാ​യി കെട്ടുന്നു, തന്നിമി​ത്തം ഒന്നേ കാണു​ന്നു​ള്ളു. ജപ്പാൻകാർക്കു തുണി​മു​ഴു​വൻ വലിച്ചു​മു​റു​ക്കി മുകളിൽ ആകർഷ​ക​മാ​യി കൂടി​യി​രി​ക്ക​ത്ത​ക്ക​വണ്ണം ക്രമീ​ക​രി​ക്കാൻ കഴിയു​ന്നു. വ്യക്തമായ ആകൃതി ഭംഗി​യു​ള്ള​താണ്‌. ഭാണ്ഡം കെട്ടിൽ തൂക്കി​പ്പി​ടി​ച്ചു കൊണ്ടു​പോ​കാ​വു​ന്ന​താ​ണെ​ങ്കി​ലും ഒരു സമ്മാന​മാ​കു​മ്പോൾ അതിന്റെ ആകൃതി ഉടയാ​തി​രി​ക്കാൻ സാധാ​ര​ണ​മാ​യി അടിയിൽ താങ്ങി​പ്പി​ടി​ച്ചാ​ണു കൊണ്ടു​പോ​കു​ന്നത്‌.

ഫുറോ​ഷി​ക്കി എന്ന പദത്തിന്റെ അക്ഷരാർഥം “സ്‌നാ​ന​വി​രി” എന്നാണ്‌, 17-ാം നൂററാ​ണ്ടിൽ പ്രചാ​ര​ത്തി​ലായ ഒരു പേരാ​ണത്‌. ആ കാലത്ത്‌ അഗ്നിഭയം പിടി​പെട്ടു തങ്ങളുടെ ഭവനങ്ങ​ളിൽ കുളി​ക്കാ​നുള്ള വെള്ളത്തി​നു​വേണ്ടി തീ കത്തിക്കു​ന്നത്‌ ഒഴിവാ​ക്കാൻ ആളുകൾ ശ്രമിച്ചു. ഇത്‌ ആളുകൾക്കു പൊതു സ്‌നാ​ന​സ്ഥ​ല​ങ്ങ​ളിൽ പോകു​ക​യ​ല്ലാ​തെ ഗത്യന്ത​ര​മി​ല്ലാ​താ​ക്കി. അവിടെ അവർ തങ്ങളുടെ ചതുര​ത്തു​ണി വിരി​ക്കു​ക​യും കുളി​ക്കുന്ന സമയത്തു വസ്‌ത്ര​മ​ഴി​ച്ചു പൊതി​ഞ്ഞു​വെ​ക്കാൻ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. പൊതു സ്‌നാ​ന​സ്ഥ​ലങ്ങൾ മിക്കവാ​റും നാമാ​വ​ശേ​ഷ​മാ​യി, എന്നാൽ ഫുറോ​ഷി​ക്കി, “സ്‌നാ​ന​വി​രി” എന്ന പേർ നിലനി​ന്നി​രി​ക്കു​ന്നു.

പാരമ്പ​ര്യ​ങ്ങൾ അതി​വേഗം അപ്രത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു യുഗത്തിൽ ഫുറോ​ഷി​ക്കി അതിജീ​വി​ക്കു​ക​യാണ്‌. മിക്ക കുടും​ബ​ങ്ങ​ളും തങ്ങൾക്ക്‌ ഏതാണ്ട്‌ എട്ടു ഫുറോ​ഷി​ക്കി​കൾ വീതമു​ണ്ടെന്നു റിപ്പോർട്ടു​ചെ​യ്യു​ന്നു. ജപ്പാനി​ലെ ഹൈസ്‌പീഡ്‌ ബുള്ളററ്‌ ട്രെയി​നു​ക​ളു​ടെ ലഗ്ഗേജ്‌ തട്ടുകൾ അവരുടെ അവകാ​ശ​വാ​ദ​ങ്ങളെ പിന്താ​ങ്ങു​ന്ന​താ​യി തോന്നു​ന്നു. പാശ്ചാത്യ വസ്‌ത്ര​ധാ​രി​ക​ളായ യാത്ര​ക്കാർ സൗകര്യ​പ്ര​ദ​മാ​യി പഴയതി​നെ പുതി​യ​തു​മാ​യി, പാരമ്പ​ര്യ​ത്തെ ആധുനി​ക​ത​യു​മാ​യി, കൂട്ടി​ക്ക​ലർത്തു​ന്നു.

കടകൾ തങ്ങളുടെ പതിവു​കാർക്കു പ്ലാസ്‌റ​റിക്‌ ബാഗു​ക​ളും വലിയ കടലാസ്‌ സഞ്ചിക​ളും കൊടു​ത്തു തുടങ്ങി​യ​പ്പോൾ കുറേ​ക്കാ​ല​ത്തേക്ക്‌ ഇതിന്റെ വില്‌പന കുറഞ്ഞു. എന്നിരു​ന്നാ​ലും, സാഹച​ര്യം നേരേ തിരി​ഞ്ഞി​രി​ക്കു​ന്നു. ഡി​സൈനർ ലേബലു​ക​ളും ആധുനിക ഡി​സൈ​നു​ക​ളും ജപ്പാനി​ലെ പരിഷ്‌കാ​രി​ക​ളായ ചെറു​പ്പ​ക്കാ​രി​കൾക്കു ഫുറോ​ഷി​ക്കി​കളെ അത്യന്തം ആകർഷ​ക​മാ​ക്കി​യി​രി​ക്കു​ക​യാണ്‌. തുകൽബാ​ഗിന്‌ ഒരിക്ക​ലും കഴിയാത്ത ഒരു വിധത്തിൽ ഫുറോ​ഷി​ക്കി ഒരു കിമോ​ണാ​യ്‌ക്കു യോജി​ക്കു​ന്നു. അതു​കൊ​ണ്ടു പ്രത്യേക അവസര​ങ്ങ​ളി​ലേക്ക്‌ ഉപയോ​ഗി​ക്കു​മ്പോൾ വലിയ പൊതി​ക്കെ​ട്ടു​കൾക്കു ഫുറോ​ഷി​ക്കി​യും ഉപയോ​ഗി​ക്കു​ന്നു.

തീർച്ച​യാ​യും, പൊതി​യൽത്തു​ണി​കളെ സംബന്ധി​ച്ചു വളരെ​യ​ധി​കം പ്രശം​സി​ച്ചു പറയാ​നുണ്ട്‌. സ്വാഭാ​വിക നാരു​കൾകൊ​ണ്ടു നിർമി​ക്കുന്ന ഫുറോ​ഷി​ക്കി പരിസ്ഥി​തി​ക്കു ദോഷം ചെയ്യു​ന്നില്ല. അവ വീണ്ടും വീണ്ടും ഉപയോ​ഗി​ക്കാൻ കഴിയും. അവ ചെറു​താണ്‌. അവ കനം കുറഞ്ഞ​താണ്‌. അവ കൊണ്ടു​ന​ട​ക്കാൻ എളുപ്പ​മാണ്‌. അവ ക്ഷണത്തിൽ ഏത്‌ ആകൃതി​യി​ലും അല്ലെങ്കിൽ വലിപ്പ​ത്തി​ലു​മുള്ള സഞ്ചിക​ളാ​യി​ത്തീ​രു​ന്നു. ഫുറോ​ഷി​ക്കി എന്താ​ണെ​ന്ന​റി​വി​ല്ലാത്ത ആദരവു​തോ​ന്നുന്ന വിദേശ വിനോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കൈക​ളിൽ അവ മനോ​ഹ​ര​മായ സ്‌കാർഫു​ക​ളും മേശയു​ടെ മദ്ധ്യവി​രി​ക​ളും ആയിത്തീ​രു​ന്നു. അടുത്ത കാലത്തു ജപ്പാൻകാർ വിദേ​ശി​കളെ പകർത്താ​നും, ഫുറോ​ഷി​ക്കി അതേ രീതി​യി​ലും മേശത്തു​ണി​യാ​യും കണ്ടം വെക്കു​ന്ന​തി​നും ക്വിൽറ​റു​ക​ളാ​യും മുന്നാ​ര​ത്തു​ണി​ക​ളാ​യും ഭിത്തി​യിൽ അലങ്കാ​ര​ത്തു​ണി​ക​ളാ​യും ചിന്തനീ​യ​മായ മറെറ​ന്തു​മാ​യും ഉപയോ​ഗി​ക്കാ​നും തുടങ്ങി​യി​രി​ക്കു​ന്നു. യഥാർഥ​ത്തിൽ, ഒരു ഫുറോ​ഷി​ക്കി എത്ര ഉപയു​ക്ത​മാ​ണെന്ന്‌ ആളുകൾ കണ്ടുപി​ടി​ച്ചു​വ​രി​ക​യാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക