‘ശിശുക്കളുടെ വായിൽനിന്ന്’
ദക്ഷിണാഫ്രിക്കയിലെ നാറ്റലിൽനിന്നുമുള്ള ബെലിറ്റോ സ്വദേശിയായ ഒരു സ്ത്രീ എന്റെ ബൈബിൾ കഥാ പുസ്തകത്തെക്കുറിച്ച് ഊഷ്മളമായ വിലമതിപ്പു പ്രകടിപ്പിക്കുകയും ഇപ്രകാരം എഴുതുകയും ചെയ്തു:
“എനിക്ക് ഒന്നര വയസ്സുമാത്രം പ്രായമുള്ള റൂഡി നൈഡു എന്ന പേരോടുകൂടിയ ഒരു ഭാഗിനേയൻ ഉണ്ട്. കേവലം ചിത്രങ്ങൾ മാത്രം നോക്കിക്കൊണ്ട് പുസ്തകത്തിലെ മിക്കവാറും എല്ലാ കഥാപാത്രങ്ങളുടെയും പേർ അവൻ പറയുന്നു. ചിത്രങ്ങളിലെ ചില ബൈബിൾ കഥാപാത്രങ്ങൾ എന്താണു ചെയ്യുന്നതെന്നുപോലും അവൻ നിങ്ങളോടു പറയുന്നു. ഉദാഹരണമായി, 11-ാമത്തെ കഥ നോഹ ബലിയർപ്പിക്കുന്നതിനെ ചിത്രീകരിക്കുന്നു. റൂഡി നമ്മോടു പറയുന്നു, ‘നോഹ—യഹോവയോടു പ്രാർഥിക്കുന്നു.’
“49-ാമത്തെ കഥയിൽ യോശുവ എന്താണു ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ, ‘സൂര്യാ നിശ്ചലമായി നിൽക്കൂ!’ എന്നു പറഞ്ഞ് അവൻ യോശുവയെ പോലെ അഭിനയിക്കുകയായി. വാക്കുകൾ ശരിയായി ഉച്ചരിക്കാൻ സാധിക്കുകയില്ലെങ്കിലും അവന്റെ സംസാരം തന്റേതായ രസികൻ, ലാവണ്യ ശൈലിയിലാണ്.
“ഈ അത്യുത്തമ പ്രസിദ്ധീകരണം ലഭിച്ചതിൽ വീണ്ടും ഞാൻ നിങ്ങൾക്കു നന്ദിപറയാൻ ആഗ്രഹിക്കുകയാണ്. ചില മുതിർന്നവർക്കുപോലും അറിയില്ലാത്തവ വിവരിക്കാൻ കൊച്ചുകുട്ടികൾ പ്രാപ്തരാണ്. മത്തായി 21:16-ലെ യേശുവിന്റെ വാക്കുകൾ സുനിശ്ചിതമായും സത്യമാണ്: ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് അവൻ പുകഴ്ച ഒരുക്കിയിരിക്കുന്നു.’”
എന്റെ ബൈബിൾ കഥാ പുസ്തകം ലഭിക്കാനോ, അല്ലെങ്കിൽ ബൈബിൾ വിദ്യാഭ്യാസത്തിന്റെ മൂല്യം ചർച്ചചെയ്യാൻ ആരെങ്കിലും നിങ്ങളുടെ വീടു സന്ദർശിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India എന്ന അഡ്രസ്സിലോ അല്ലെങ്കിൽ 5-ാമത്തെ പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്നതിൽ നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള അഡ്രസ്സിലോ എഴുതുക.