“യഹോവയെക്കുറിച്ചു പഠിക്കുവാൻ എന്നെ സഹായിച്ചതിനു നന്ദി!”
യു.എസ്.എ.-യിലെ ഫ്ളോറിഡായിൽനിന്നുള്ള 16 വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ ഹൃദയംഗമമായ അഭിപ്രായപ്രകടനം അതായിരുന്നു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണങ്ങൾ വായിച്ചതിനുശേഷം അവൾ ഇപ്രകാരം എഴുതി:
“എനിക്ക് അതിന്റെ പേർ ഓർമിക്കുവാൻ കഴിയുന്നില്ല, എന്നാൽ യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുസ്തകം ഞാൻ വായിച്ചു. അതു നിങ്ങൾ പ്രസിദ്ധീകരിച്ചതാണെന്നു ഞാൻ വിശ്വസിക്കുന്നു. അറിയേണ്ടിയിരിക്കുന്ന എല്ലാക്കാര്യങ്ങളും എനിക്കറിയാമെന്നായിരുന്നു ആ പുസ്തകം വായിക്കുന്നതുവരെ ഞാൻ വിചാരിച്ചിരുന്നത്. ഞാൻ ദൈവത്തിലും യേശുവിലും വിശ്വസിക്കുകയും അത്താഴത്തിനു മുമ്പും വീണ്ടും രാത്രിയിലും പ്രാർഥിക്കുകയും ചെയ്യുന്നു. കൂടാതെ, ഞാൻ ഒരുവിധം നല്ല ജീവിതം നയിക്കുന്നു. എന്നാൽ ആ പുസ്തകം വായിച്ചതിനുശേഷം എനിക്ക് അത്രയധികമൊന്നും അറിയില്ലെന്നും യഹോവയാം ദൈവത്തെയും യേശുവിനെയും ബൈബിളിലെ മറ്റുള്ളവരെയും കുറിച്ചു ഞാൻ തുടർന്നും വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ടെന്നും എനിക്കു ബോധ്യമായി.
“ദൈവത്തിന്റെ ഒരു മെച്ചപ്പെട്ട ദാസി ആയിരിക്കാൻ കഴിയേണ്ടതിന് എന്റെ ചില സ്വഭാവങ്ങൾക്കു ഞാൻ ക്രമേണ മാറ്റംവരുത്തുകയാണ്. വാച്ച്ടവർ സൊസൈറ്റി അതു പ്രസിദ്ധീകരിച്ചില്ലായിരുന്നുവെങ്കിൽ, ഞാൻ ദൈവത്തെയും ബൈബിളിലെ കഥകളെയും കുറിച്ച് ഇപ്പോഴും അറിവില്ലാത്തവൾ ആയിരിക്കുമായിരുന്നു. യഹോവയെക്കുറിച്ചു പഠിക്കുവാൻ എന്നെ സഹായിച്ചതിനു നന്ദി!”
പ്രസ്തുത പെൺകുട്ടി പരാമർശിച്ച പുസ്തകത്തിന്റെ പേര് ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്നാണ്. നാലു സുവിശേഷങ്ങളിലായി വിശദീകരിച്ചിരിക്കുന്ന യേശുവിന്റെ ഭൗമിക ജീവിതത്തിലെ ഓരോ സംഭവവും അവതരിപ്പിക്കുവാൻ ഈ പുസ്തകത്തിൽ ശ്രമം നടത്തിയിരിക്കുന്നു. ഇതിന്റെ ഒരു പ്രതി സ്വീകരിക്കുവാനോ അല്ലെങ്കിൽ ഒരു സൗജന്യ ഭവന ബൈബിളധ്യയനം ഉണ്ടായിരിക്കുവാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി Watch Tower, H-58 Old Khandala Road, Lonavla, 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.