ഹംഗറിയിൽ ബൈബിൾ സാഹിത്യം വിലമതിക്കപ്പെട്ടു
ബൊൾമൊഷൂയിവാറോഷിലെ ഒരു അധ്യാപിക ഹംഗറിയിലെ വാച്ച് ടവർ ബ്രാഞ്ച് ഓഫീസിലേക്ക് ഇങ്ങനെയെഴുതി: “എന്റെ ശ്രദ്ധ ആകർഷിച്ച ഒരു പുസ്തകം ഞാൻ കണ്ടു. സാധിക്കുമെങ്കിൽ ദയവായി എനിക്ക് ഒരു പ്രതി അയച്ചുതരുക. എന്റെ ബൈബിൾ കഥാ പുസ്തകം എന്നാണ് അതിന്റെ ശീർഷകം.” ഈ പുസ്തകവുമായി പരിചയത്തിലായശേഷം ബുഡാപെസ്റ്റിലെ ഒരു സ്കൂൾ പ്രിൻസിപ്പൽ ഇപ്രകാരം ആവശ്യപ്പെട്ടു: “എലിമെന്ററി സ്കൂൾ നമ്പ. 6-നുവേണ്ടി എന്റെ ബൈബിൾ കഥാ പുസ്തകത്തിന്റെ 20 പ്രതികൾ ഓർഡർ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം വായിച്ച ബൊൾമൊഷൂയിവാറോഷിലെ ഒരാൾ ഇപ്രകാരം എഴുതി: “പുസ്തകം ചിന്തോദ്ദീപകമായിരുന്നു. അതിൽ കൊടു ത്തിരിക്കുന്ന ബൈബിളധിഷ്ഠിത ഉത്തരങ്ങൾ കൃത്യതയുള്ളവയാണ്. ആ പുസ്തകം എന്നെ വളരെയധികം സഹായിച്ചു, എനിക്കുണ്ടായിരുന്ന ചോദ്യങ്ങൾക്കു ഞാൻ ഉത്തരങ്ങൾ കണ്ടെത്തി. ഞാൻ എന്റെ വിശ്വാസം ഇനിയും ബലിഷ്ഠമാക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്, സാധ്യമെങ്കിൽ ബൈ ബിളിനെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങൾ ദയവായി എനിക്ക് അയച്ചുതരുക.”
ബൈബിളിനെക്കുറിച്ചുള്ള അറിവിൽ വളരാൻ ആഗ്രഹിക്കുന്നവർക്കു സഹായം നൽകാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവ രാണ്. മുകളിൽ പരാമർശിച്ചിരിക്കുന്ന പുസ്തകങ്ങളിലൊന്നിന്റെ ഒരു പ്രതി സ്വീകരിക്കാനോ ആരെങ്കിലും നിങ്ങളുടെ വീട്ടിൽവന്നു നിങ്ങളോടൊപ്പം ബൈബിൾ ചർച്ചചെയ്യാനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ ദയവായി എഴുതുക.