ഭൗമ ഗ്രഹത്തിന് ഒരു വിസ്മയാവഹമായ ഭാവി
“അറുന്നൂറു വർഷം ആയിരുന്നതിനെക്കാൾ ഭൂമി ഇന്ന് ഏറ്റവുമധികം ചൂടുള്ളതാണെന്ന് ഗവേഷണം പ്രകടമാക്കുന്നു” എന്ന് ടൊറൊന്റൊ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു. 1995-ൽ മധ്യ ഐക്യനാടുകളിലെ ഒരു ഉഷ്ണക്കാറ്റ് ചിക്കാഗോയിൽ 500-ലധികം പേരുടെ ജീവൻ അപഹരിച്ചു. അതിരുകടന്ന സമാനമായ അവസ്ഥകൾ ഇന്ത്യയിലും ഓസ്ട്രേലിയയിലും ഉണ്ടായപ്പോൾ, ഇംഗ്ലണ്ടിൽ “200 വർഷങ്ങളിലെ മൂന്നാമത്തെ ഏറ്റവും വലിയ വരണ്ട വേനൽക്കാലം” അനുഭവപ്പെട്ടു.
ഇതിന്റെ കാരണമെന്താണ്? “ആഗോള കാലാവസ്ഥയുടെമേൽ വ്യക്തമായും മാനുഷിക സ്വാധീനമുണ്ടെന്നു തെളിവിന്റെ ഭൂരിഭാഗവും സൂചിപ്പിക്കുന്നു”വെന്നു കാനഡയിലെ ഫെഡറൽ പരിസ്ഥിതി വിഭാഗത്തിലെ ഒരു കാലാവസ്ഥാ വിദഗ്ധനായ ഹെട്രി ഹെൻജ്വെൽഡ് പറയുന്നു. ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് അനുസരിച്ച്, “ആഗോള താപവർധനവിന്റെ ഫലങ്ങളെ അനുകരിക്കുന്ന കമ്പ്യൂട്ടർ മോഡലുകളുമായി പൊരുത്തപ്പെടുന്ന അസാധാരണ കാലാവസ്ഥയ്ക്ക് ഇടയാക്കുന്നതു മുഖ്യമായും ജൈവാംശ ഇന്ധനങ്ങളുടെ കത്തലാണെന്ന് കരുതപ്പെടുന്നു.”
ആഗോള താപവർധനവിന്റെ അസ്തിത്വം ഇപ്പോഴും ശാസ്ത്ര വൃത്തങ്ങളിൽ വാദപ്രതിവാദത്തിനു വിധേയമാണ്. എന്നാൽ “മനുഷ്യവർഗം അന്തരീക്ഷ പരിസ്ഥിതിയെ, അതിനെ മനസ്സിലാക്കാൻ കഴിയുന്നതിനെക്കാൾ വേഗത്തിൽ ദുഷിപ്പിക്കുന്നു” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു.
സന്തോഷകരമെന്നു പറയട്ടെ, ഭൂമി “എന്നേക്കും നില്ക്കുന്നു”വെന്നു ബൈബിൾ നമ്മോടു പറയുന്നു. (സഭാപ്രസംഗി 1:4) അതിനെ നശിപ്പിക്കാൻ സ്രഷ്ടാവായ യഹോവയാം ദൈവം മനുഷ്യനെയോ ഏതെങ്കിലും പ്രകൃതി ശക്തികളെയോ അനുവദിക്കുകയില്ലെന്നുള്ളതാണ് ഇതിന്റെ കാരണം. നേരേമറിച്ച്, അവൻ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കും.—വെളിപ്പാടു 11:17, 18.
കൂടുതലായി, നമ്മുടെ ഭൗമഗ്രഹത്തിനും അനുസരണമുള്ള മനുഷ്യവർഗത്തിനും വേണ്ടി വിസ്മയാവഹമായ ഒരു ഭാവി യഹോവയാം ദൈവം ഒരുക്കിയിട്ടുണ്ടെന്ന് ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു.“സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” ഭൂമിയുടെ ഭാവി, മനുഷ്യരുടെയല്ല, ദൈവത്തിന്റെ കൈകളിലാണെന്നുള്ളതിൽ നമുക്ക് എത്ര സന്തുഷ്ടരായിരിക്കാൻ കഴിയും!—സങ്കീർത്തനം 37:11; 72:16; യെശയ്യാവു 65:17-25; 2 പത്രൊസ് 3:13.
ഉണരുക!യുടെ ഭാവി ലക്കങ്ങൾ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഏറ്റവും അടുത്ത മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA photo