‘ദയവായി എനിക്ക് 100 പ്രതികൾ കൂടെ തരൂ’
ജർമനിയിൽ താമസിക്കുന്ന യഹോവയുടെ സാക്ഷികളിലൊരാളായ ഹിൽഡെഗാർട്ട്, തന്റെ ഗൈനക്കോളജിസ്റ്റിന് 1995 ഫെബ്രുവരി 22 ലക്കം ഉണരുക!യുടെ ഒരു പ്രതി നൽകുകയുണ്ടായി. “ആർത്തവ വിരാമം സംബന്ധിച്ച ഒരു മെച്ചമായ ഗ്രാഹ്യം” എന്നു നാമകരണം ചെയ്യപ്പെട്ട ഒരു ലേഖനപരമ്പര മാസികയിൽ അടങ്ങിയിരുന്നു.
പിന്നീട്, ഹിൽഡെഗാർട്ടിന്റെ മകൾ ഇതേ ഡോക്ടറെ സന്ദർശിച്ചപ്പോൾ അദ്ദേഹം ലേഖനങ്ങൾ വായിച്ചതായി അവൾ കണ്ടെത്തി. അദ്ദേഹം അഭ്യർഥിച്ചു: “എനിക്ക് നൂറു പ്രതികൾ കൂടെ തരാൻ കഴിയുമോയെന്നു നിന്റെ അമ്മയോടൊന്നു ചോദിക്കൂ.”
മാസികകൾ എത്തിച്ചപ്പോൾ ഡോക്ടർ ഇപ്രകാരം പറഞ്ഞു: “ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരാൻ പോവുകയാണെന്നു വിചാരിക്കരുത്. പക്ഷേ, ആർത്തവവിരാമം സംബന്ധിച്ച ആ ലേഖനങ്ങൾ അത്ര കെട്ടുപണി ചെയ്യുന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്. എന്റെ രോഗികൾ അതു വായിക്കേണ്ടതുണ്ട്.”
താമസിയാതെ അദ്ദേഹത്തിന്റെ രോഗികൾ വൈമുഖ്യമില്ലാതെ അവ സ്വീകരിച്ചതായി ഹിൽഡെഗാർട്ടിന് അറിവു ലഭിച്ചു. വാസ്തവത്തിൽ, ആർത്തവവിരാമത്തെ സംബന്ധിച്ച ലേഖനങ്ങൾ മാത്രമല്ല, മാസികയിലെ മറ്റു ലേഖനങ്ങളും താൻ ആസ്വദിച്ചുവെന്ന് ഒരു സ്ത്രീ പറഞ്ഞു. അതുകൊണ്ട്, കൂടുതൽ പ്രതികൾ വേണമോയെന്നു ചോദിച്ചുകൊണ്ടു ഹിൽഡെഗാർട്ട് ഡോക്ടറുടെ ഓഫീസിലേക്കു ഫോൺ ചെയ്തു. “ഞങ്ങൾക്കു വേറെ നൂറെണ്ണം കൂടെ ലഭിക്കുമോ?” ഡോക്ടറുടെ സഹായി ചോദിച്ചു.
ഉണരുക!യുടെ ഒരു പ്രതിയോ ഒരു സൗജന്യ ഭവന ബൈബിളധ്യയനമോ നിങ്ങളാഗ്രഹിക്കുന്നെങ്കിൽ, ദയവായി Praharidurg Prakashan Society, Plot A/35 Nr Industrial Estate, Nangargaon, Lonavla 410 401, Mah., India എന്ന മേൽവിലാസത്തിലോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.