വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 11/8 പേ. 8-9
  • ഒരു മതം അവശേഷിക്കും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു മതം അവശേഷിക്കും
  • ഉണരുക!—1996
  • സമാനമായ വിവരം
  • വററാത്തധൈര്യത്തിന്റെ ഉറവിടം
    വീക്ഷാഗോപുരം—1994
  • അതിജീവനത്തിനുവേണ്ടി നിർമ്മലമതം ആചരിക്കൽ
    വീക്ഷാഗോപുരം—1992
  • വ്യാജമതത്തിൽനിന്ന്‌ വിട്ടുമാറുക
    വീക്ഷാഗോപുരം—1992
  • മതത്തിന്റെ പേരിൽ ചെയ്യുന്ന ഹീനകൃത്യങ്ങൾ അവസാനിക്കുമോ?
    മതത്തിന്റെ പേരിൽ ചെയ്യുന്ന ഹീനകൃത്യങ്ങൾ അവസാനിക്കുമോ?
കൂടുതൽ കാണുക
ഉണരുക!—1996
g96 11/8 പേ. 8-9

ഒരു മതം അവശേ​ഷി​ക്കും

ഭൂമി​യി​ലുള്ള എല്ലാ ആളുക​ളും ഒറ്റ മതത്തിൽ, ഏക സത്യ​ദൈ​വ​ത്തി​ന്റെ നിർമ​ലാ​രാ​ധ​ന​യിൽ ഏകീക​രി​ച്ചാൽ എങ്ങനെ​യി​രി​ക്കു​മെന്ന്‌ ഒന്നു സങ്കൽപ്പി​ച്ചു​നോ​ക്കുക. അത്‌ ഐക്യ​ത്തി​ന്റെ എന്തൊരു ഉറവാ​യി​രി​ക്കും! മതശണ്‌ഠ​യോ വിദ്വേ​ഷ​മോ യുദ്ധമോ ഒന്നും കാണു​ക​യില്ല. അത്‌ ഒരു സ്വപ്‌നം മാത്ര​മാ​ണോ? അല്ല. വേശ്യ​യു​ടെ, വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​ത്തി​ന്റെ, നാശ​ത്തെ​ക്കു​റി​ച്ചുള്ള അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ ദർശനം ഒരു ആരാധ​നാ​രീ​തി അവളുടെ നാശത്തി​നു ശേഷം അവശേ​ഷി​ക്കു​മെന്നു സൂചി​പ്പി​ക്കു​ന്നു. അത്‌ ഏതായി​രി​ക്കും?

സ്വർഗ​ത്തിൽനി​ന്നു യോഹ​ന്നാൻ കേട്ട ശബ്ദം നമുക്ക്‌ ഒരു സൂചന നൽകുന്നു: “എന്റെ ജനമാ​യു​ള്ളോ​രേ, അവളുടെ പാപങ്ങ​ളിൽ കൂട്ടാ​ളി​ക​ളാ​കാ​തെ​യും അവളുടെ ബാധക​ളിൽ ഓഹരി​ക്കാ​രാ​കാ​തെ​യു​മി​രി​പ്പാൻ അവളെ വിട്ടു​പോ​രു​വിൻ.” (വെളി​പ്പാ​ടു 18:4) ഇവിടെ ദൈവം​തന്നെ തന്റെ ജനത്തോ​ടു സംസാ​രി​ക്കു​ക​യാ​ണെ​ന്നു​ള്ളതു സ്‌പഷ്ട​മാണ്‌. മാന്യ​മായ ഒരു ജീവി​ത​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ അവളെ സഹായി​ച്ചു​കൊണ്ട്‌ അവളെ രക്ഷിക്കാ​നുള്ള സഭൈക്യ ശ്രമത്തിൽ ആ വേശ്യ​യോ​ടൊ​പ്പം ചേരാൻ തന്റെ ജനത്തോട്‌ അവൻ കൽപ്പി​ക്കു​ന്നില്ല എന്നതു ശ്രദ്ധി​ക്കുക. ഇല്ല, അവൾക്കു യാതൊ​രു പരിഹാ​ര​മാർഗ​വു​മില്ല. അതു​കൊണ്ട്‌, അവളുടെ കടുത്ത പാപപൂർണ​മായ അവസ്ഥയാൽ മലിന​മാ​കാ​തി​രി​ക്കാ​നും അവളോ​ടൊ​പ്പം ഒടുവിൽ ന്യായം വിധി​ക്ക​പ്പെട്ട്‌ നശിക്കാ​തി​രി​ക്കാ​നും അവളിൽനി​ന്നു പുറത്തു കടന്ന്‌ അകന്നു​നിൽക്കാൻ അവൻ കൽപ്പി​ക്കു​ന്നു.

“അവളിൽനി​ന്നു പുറത്തു​പോ​രു​വിൻ” എന്ന സ്വർഗ​ത്തിൽനി​ന്നുള്ള ശബ്ദം, ദൈവ​ജ​നത്തെ തിരി​ച്ച​റി​യാൻ സത്യാ​ന്വേ​ഷി​കളെ സഹായി​ക്കു​ക​യും ചെയ്യുന്നു. അവർ തങ്ങളോ​ടു​തന്നെ ഇങ്ങനെ ചോദി​ച്ചേ​ക്കാം, ‘“മഹതി​യാം ബാബി​ലോ”നുമായി ബന്ധമുള്ള എല്ലാ മതത്തിൽനി​ന്നും സ്ഥാപന​ത്തിൽനി​ന്നും ആരാധ​ക​ഗ​ണ​ത്തിൽനി​ന്നും രാജി വെച്ചു​കൊണ്ട്‌ ഇന്ന്‌ ഈ കൽപ്പന​യ്‌ക്കു ചെവി കൊടു​ത്തി​രി​ക്കുന്ന ജനം ഏതാണ്‌? (വെളി​പ്പാ​ടു 18:2) എല്ലാത്തരം ബാബി​ലോ​ന്യ ഉപദേ​ശ​ങ്ങ​ളിൽനി​ന്നും വിശ്വാ​സ​ങ്ങ​ളിൽനി​ന്നും ആചാര​ങ്ങ​ളിൽനി​ന്നും പാരമ്പ​ര്യ​ങ്ങ​ളിൽനി​ന്നും തങ്ങളെ​ത്തന്നെ വിമോ​ചി​പ്പി​ച്ചി​രി​ക്കുന്ന ഏതു ജനമാണ്‌ ഇന്നു ഭൂമി​യി​ലു​ള്ളത്‌?’ അവർ യഹോ​വ​യു​ടെ സാക്ഷി​ക​ള​ല്ലാ​തെ മറ്റാരാ​യി​രി​ക്കാൻ കഴിയും? 230-ലധികം രാജ്യ​ങ്ങ​ളിൽ ജനനത്തി​ങ്ക​ലോ മതപരി​വർത്ത​ന​ത്താ​ലോ ഏതെങ്കി​ലും തരത്തിൽപ്പെട്ട ബാബി​ലോ​ന്യ മതത്തോ​ടു ബന്ധപ്പെ​ട്ടി​രുന്ന 52 ലക്ഷത്തി​ല​ധി​കം വരുന്ന സാക്ഷികൾ അതിൽനി​ന്നു രാജി വെച്ചി​രി​ക്കു​ന്നു. ചില​പ്പോൾ കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നും സ്‌നേ​ഹി​ത​രിൽനി​ന്നും മതനേ​താ​ക്ക​ന്മാ​രിൽനി​ന്നു​മുള്ള എതിർപ്പിൻ മധ്യേ ആയിരു​ന്നി​ട്ടുണ്ട്‌ ഇത്‌.

ദക്ഷിണാ​ഫ്രി​ക്ക​ക്കാ​ര​നായ ഹെൻട്രി ആണ്‌ ഒരു ഉദാഹ​രണം. അദ്ദേഹം പള്ളിയി​ലെ ഖജാൻജി​യാ​യി​രു​ന്നു. പള്ളിയു​മാ​യി വളരെ അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹം സത്യം അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. ഒരു നാൾ അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​ക​ളു​മൊ​ത്തുള്ള ഒരു സൗജന്യ ഭവന​ബൈ​ബി​ള​ധ്യ​യനം സ്വീക​രി​ച്ചു. ഒടുവിൽ, ഒരു സാക്ഷി​യാ​യി​ത്തീ​രാൻ തീരു​മാ​നി​ച്ച​പ്പോൾ തന്റെ അടുത്ത അയൽക്കാ​ര​നായ പാസ്റ്റ​റോട്‌ താൻ സഭയിൽനി​ന്നു രാജി​വെ​ക്കാൻ ആഗ്രഹി​ക്കു​ന്ന​താ​യി പറഞ്ഞു.

അമ്പരന്നു​പോ​യ പാസ്റ്റർ, സഭാധ്യ​ക്ഷ​നും മറ്റു ചില സഭാം​ഗ​ങ്ങ​ളു​മൊ​പ്പം ഹെൻട്രി​യെ സന്ദർശി​ച്ചു. അവരുടെ അഭി​പ്രാ​യ​മ​നു​സ​രിച്ച്‌ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ല്ലാത്ത ഒരു മതത്തിലെ അംഗമാ​യി​ത്തീ​രാൻ എന്തു​കൊ​ണ്ടാ​ണു സഭ ഉപേക്ഷി​ച്ച​തെന്ന്‌ അവർ ചോദി​ച്ചു. “ആദ്യം, അവരോട്‌ ഉത്തരം പറയാൻ എനിക്കു ഭയമാ​യി​രു​ന്നു. കാരണം, അവർക്ക്‌ എല്ലായ്‌പോ​ഴും എന്റെമേൽ വലിയ സ്വാധീ​ന​മു​ണ്ടാ​യി​രു​ന്നു. സഹായ​ത്തി​നാ​യി ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു, പ്രതി​വാ​ദം നടത്താൻ അവൻ എന്നെ പ്രാപ്‌ത​നാ​ക്കി: ‘സാർവ​ദേ​ശീയ മതങ്ങളിൽ ഏതു മതം മാത്ര​മാ​ണു യഹോവ എന്ന ദൈവ​നാ​മം പതിവാ​യി ഉപയോ​ഗി​ക്കു​ന്നത്‌? അതു യഹോ​വ​യു​ടെ സാക്ഷി​ക​ളല്ലേ? തന്റെ നാമം വഹിക്കാൻ ദൈവം അവരെ അനുവ​ദി​ച്ചിട്ട്‌ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ അവർക്കു കൊടു​ക്കു​ക​യി​ല്ലെന്നു നിങ്ങൾ കരുതു​ന്നു​ണ്ടോ?’” ഈ ന്യായ​വാ​ദത്തെ ഖണ്ഡിക്കാൻ സഭയിലെ കാര്യ​സ്ഥർക്കു കഴിഞ്ഞില്ല. ഹെൻട്രി ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവ​നാണ്‌.

“അവളിൽനി​ന്നു പുറത്തു​പോ​രു​വിൻ” എന്നു സ്വർഗ​ത്തിൽനി​ന്നുള്ള ശബ്ദം കൽപ്പി​ക്കു​മ്പോൾ, പോകാൻ ഒരിട​മുണ്ട്‌. (വെളി​പ്പാ​ടു 18:4) നിങ്ങൾക്ക്‌ ഓടി​പ്പോ​കാൻ കഴിയുന്ന ആളുകൾ, സത്യ​ദൈ​വ​മായ യഹോ​വ​യു​ടെ ആരാധകർ ഇന്നുണ്ട്‌. ലക്ഷങ്ങൾ ഓടി​പ്പോ​യി​രി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ എന്ന്‌ അറിയ​പ്പെ​ടുന്ന അവർ ഒരു അന്താരാ​ഷ്‌ട്ര ക്രിസ്‌തീയ സഹോ​ദ​ര​വർഗ​മാണ്‌. 78,600-ലധികം സഭകളി​ലാ​യി സംഘടി​ത​രാ​യി​രി​ക്കുന്ന അവർ ഇപ്പോൾ ചരി​ത്ര​ത്തിൽ ഏറ്റവും വലിയ വർധനവ്‌ അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. കഴിഞ്ഞ നാലു വർഷങ്ങൾകൊണ്ട്‌ അവർ 12,00,000-ത്തിലധി​കം പേരെ സ്‌നാ​പ​ന​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു! സ്‌നാ​പ​ന​ത്തി​നു മുമ്പ്‌, അവരെ​ല്ലാം ആത്മീയ​മാ​യി പ്രോ​ത്സാ​ഹ​ജ​ന​ക​മായ ബൈബി​ള​ധ്യ​യനം പൂർത്തി​യാ​ക്കി. അത്‌ മറ്റേ​തെ​ങ്കി​ലും മതവു​മാ​യുള്ള എല്ലാ മുൻബ​ന്ധ​ങ്ങ​ളിൽനി​ന്നും ഒഴിഞ്ഞു​നിൽക്കാൻ വ്യക്തി​പ​ര​വും നല്ല അടിസ്ഥാ​ന​മു​ള്ള​തു​മായ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ അവരെ പ്രാപ്‌ത​രാ​ക്കി.—സെഫന്യാ​വു 2:2, 3.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളി​ലെ ഒരു യോഗ​ത്തിൽ നിങ്ങൾ ഇതുവ​രെ​യും സംബന്ധി​ച്ചി​ട്ടി​ല്ലെ​ങ്കിൽ, ഈ വാരത്തിൽ അതു ചെയ്യരു​തോ? നിങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്ന കാര്യങ്ങൾ നിങ്ങളിൽ അനുകൂ​ല​മായ ഒരു മതിപ്പ്‌ ഉളവാ​ക്കാൻ സാധ്യ​ത​യുണ്ട്‌. മാത്രമല്ല, ബൈബിൾ മനസ്സി​ലാ​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, ലക്ഷക്കണ​ക്കി​നാ​ളു​കൾ ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ, അതു നിങ്ങ​ളോ​ടൊ​പ്പം പഠിക്കാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യോ​ടു ചോദി​ക്ക​രു​തോ? ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള യഥാർഥ ഗ്രാഹ്യ​ത്തി​നു വേണ്ടി, ഒപ്പംതന്നെ ആ വചനത്തി​നു ചേർച്ച​യി​ലുള്ള ജീവി​ത​ത്തി​നു വേണ്ടി നിങ്ങൾ പ്രാർഥി​ക്കു​ന്നെ​ങ്കിൽ, ആ പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരം നിങ്ങൾ കണ്ടെത്തും.

[9-ാം പേജിലെ ചിത്രങ്ങൾ]

ലക്ഷക്കണക്കിനാളുകൾ യഹോ​വ​യാം ദൈവ​ത്തി​ന്റെ ആരാധ​ന​യി​ലേക്കു തിരി​യു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക