“അറിവിന്റെ ഒരു ഭണ്ഡാഗാരം”
നൈജീരിയയിലെ ലാഗോസിലുള്ള ദ ന്യൂസ് മാഗസിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു മനുഷ്യൻ, ആ രാജ്യത്തുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്ക് ഉണരുക!യെ വർണിച്ചുകൊണ്ട് എഴുതിയതാണ് മേൽപ്പറഞ്ഞ വാക്കുകൾ. അദ്ദേഹം വിവരിച്ചു:
“ഓരോ തവണയും ഉണരുക!യുടെ ഒരു പ്രതി വായിക്കുമ്പോൾ നിങ്ങൾക്ക് എഴുതാനുള്ള പ്രേരണ എനിക്ക് അനുഭവപ്പെടും. എന്നാൽ മിക്കപ്പോഴും ഞാൻ കത്തെഴുതാൻ തുടങ്ങുമ്പോഴേക്കും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ മാസികയുടെ, അത്രതന്നെ നല്ല, വാസ്തവത്തിൽ അതിനെക്കാൾ മെച്ചമായ മറ്റൊരു പ്രതി വന്നുചേരും.
“ഇതിന്റെ സാരവത്തായ ആശയം എന്താണ്? എന്റെ അഭിപ്രായമനുസരിച്ച്, ഉണരുക! അറിവിന്റെ ഒരു ഭണ്ഡാഗാരമാണ്. ഇത്രയ്ക്ക് മൂല്യവത്തായ, മനോഹരമായ, സന്തുലിതമായ, വിദഗ്ധമായി രൂപകൽപ്പന ചെയ്യപ്പെട്ട ഒരു സാഹിത്യം ഞാൻ കണ്ടിട്ടില്ലെന്നുതന്നെ പറയാം. അത് മനുഷ്യവർഗത്തിനു വിലതീരാത്തൊരു സമ്മാനമാണ്.
“ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നു ഞാൻ പറയുന്നു: ഒരായിരം നന്ദി. മഹത്തായ ഈ വേല ഇനിയും തുടരുക.”
ഉണരുക! വായിക്കുന്നതിൽനിന്നു നിങ്ങളും പ്രയോജനമനുഭവിക്കുമെന്നു ഞങ്ങൾക്കുറപ്പുണ്ട്. മറ്റൊരു പ്രതി ലഭിക്കാനോ ആരെങ്കിലും നിങ്ങളുടെ ഭവനത്തിൽ വന്ന് ബൈബിൾ ചർച്ച ചെയ്യാനോ ആഗ്രഹിക്കുന്നെങ്കിൽ ദയവായി Praharidurg Prakashan Society, Plot A/35 Nr Industrial Estate, Nangargaon, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ ഏറ്റവും അടുത്തുള്ള മേൽവിലാസത്തിലോ എഴുതുക.